ഇൻഡസ്ട്രി
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസ് കൗണ്ടിയിലെ സാൻ ഗബ്രിയേൽ താഴ്‍വര പ്രദേശത്ത് ലോസ് ആഞ്ചലസിന്റെ വ്യാവസായിക നഗരപ്രാന്തത്തിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഇൻഡസ്ട്രി നഗരം. 2010 ലെ സെൻസസ് അനുസരിച്ച്, 2,500 ൽ അധികം വ്യവസായങ്ങളും 80,000 തൊഴിലവസരങ്ങളുമുള്ള ഈ പട്ടത്തിൽ 2010 ലെ യു.എസ്. സെൻസ് പ്രകാരം 219 അന്തേവാസികൾ മാത്രമാണുള്ളത്. 2000 ൽ ഇവിടുത്തെ നിവാസികളുടെ എണ്ണം 777 ആയിരുന്നു. ഇത് ഏതാണ്ട് പൂർണ്ണമായും വ്യവസായിക പട്ടണമാണ്. നികുതിവരുമാനം നേടുന്നതിനായി ചുറ്റുപാടുമുള്ള മറ്റു പട്ടണങ്ങൾ ഇവിടുത്തെ വ്യാവസായിക ഭൂമി ഏറ്റെടുക്കുന്നതു തടയുന്നതിനായി 1957 ജൂൺ 18 ന് ഇതു സംയോജിപ്പിച്ച് ഒരു കോർപ്പറേഷനാക്കുകയുണ്ടായി.
Read article