വിറ്റിയർ
വൈറ്റിയർ, അമേരിക്കൻ ഐക്യനാടുകളിൽ ദക്ഷിണ കാലിഫോർണിയിൽ ലോസ് ഏഞ്ചലസ് കൗണ്ടിയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിൽ 85,331 ആളുകളുണ്ടായിരുന്നു. 2000 സെൻസസിലെ കണക്കനുസരിച്ചുള്ള 83,680 ൽനിന്ന് 1,631 പേരുടെ വർദ്ധന ഇക്കാലയളവിലുണ്ടായി. നഗരവിസ്തൃതി 14.7 ചതുരശ്ര മൈൽ ആണ്. സമീപത്തെ മോണ്ടെബെല്ലോ നഗരം പോലെ, ഗേറ്റ്‍വേ നഗരങ്ങളുടെ ഭാഗമാണ് വൈറ്റിയർ. 1898 ഫെബ്രുവരിയിൽ വിറ്റീയർ സംയോജിപ്പിക്കപ്പെടുകയും 1955 ൽ ഒരു ചാർട്ടർ നഗരമായിത്തീരുകയും ചെയ്തു. നഗരം കവിയായ ജോൺ ഗ്രീൻലീഫ് വൈറ്റിയറുടെ പേരിൽ അറിയപ്പെട്ടിരുന്നു വൈറ്റിയർ കോളേജ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
Read article