Map Graph

കടപ്ലാമറ്റം

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയിൽ പാലാ നഗരത്തിനു സമീപമുള്ള ഒരു ചെറിയ ഗ്രാമമാണ് കടപ്ലാമറ്റം. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലാണ് ഒരു ഗ്രാമം. ജില്ലാ ആസ്ഥാനമായ കോട്ടയത്തിന് 19 കിലോമീറ്റർ വടക്കായി ഇത് സ്ഥിതി ചെയ്യുന്നത്. ഉഴവൂരിൽ നിന്ന് ഇവിടേയ്ക്കുള്ള ദൂരം 7 കിലോമീറ്റർ ആണ്. വലിയൊരു കാർഷിക മേഖലയായ ഈ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും കർഷകരാണ്. റബ്ബർ, തെങ്ങ്, വാഴ, കുരുമുളക്, ഇഞ്ചി എന്നിവയാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്ന പ്രധാന കാർഷിക വിളകൾ.

Read article