Map Graph

കഠിനംകുളം

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു നഗരമാണ് കഠിനംകുളം. തിരുവനന്തപുരത്ത് നിന്ന് വടക്ക് 22 കിലോമീറ്ററും, തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്ററും, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റേഷനിൽ നിന്നും 22 കിലോമീറ്ററും കഠിനംകുളം സ്ഥിതിചെയ്യുന്നു. എട്ട് കിലോമീറ്റർ ദൂരത്തിൽ ദേശീയ പാത 47 കാണപ്പെടുന്നു. കിഴക്ക് കഠിനംകുളം കായൽ, പടിഞ്ഞാറ് അറബിക്കടൽ, വടക്ക് പുതുകുറിച്ചി, തെക്ക് ചാന്നങ്കാറ എന്നീ പ്രദേശങ്ങളാൽ കഠിനംകുളം ചുറ്റപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിന്റെ ഭാഗമാണ് കഠിനംകുളം.

Read article
പ്രമാണം:Boat_at_perumathura.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svg