Map Graph

കഴക്കൂട്ടം

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

ചരിത്രപരമായി വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് കഴക്കൂട്ടം. പുരാതനകാലം മുതൽ ജൈന-ബുദ്ധമത വിശ്വാസങ്ങൾ നിലകൊണ്ടിരുന്ന സ്ഥലമാണ് കഴക്കൂട്ടം. ഇവിടെ അടുത്ത് സ്ഥിതി ചെയ്യുന്ന മടവൂർ പാറ ഒരു കാലത്ത് ഒരു ബുദ്ധമത കേന്ദ്രം ആയിരുന്നതായി കണക്കാക്കപ്പെടുന്നു. ആയ് രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന തൃപ്പാദപുരം കഴക്കൂട്ടത്തിനു സമീപത്താണ്. കഴക്കൂട്ടത്തെ മഹാദേവക്ഷേത്രം അതിപുരാതനമാണ്. പിൽക്കാലത്ത് തിരുവിതാംകൂറിൽ ഭരണസ്വാധീനം വളരെ ചെലുത്തിയിരുന്ന എട്ടുവീട്ടിൽ പിള്ളമാരിൽ പ്രമുഖനായിരുന്നു കഴക്കൂട്ടത്തു പിള്ള. മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ഒരു കുളവും ഇന്ന് കഴക്കൂട്ടത്തു കാണാം.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg