കരിമ്പുഴ ശ്രീരാമസ്വാമിക്ഷേത്രം
കേരളത്തിലെ പാലക്കാട് ജില്ലയിലെ കരിമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് കരിമ്പുഴ ശ്രീരാമസ്വാമിക്ഷേത്രം. ശ്രീരാമൻ മുഖ്യപ്രതിഷ്ഠയായി വരുന്ന ക്ഷേത്രമാണ് ഇത്. സ്വർഗ്ഗാരോഹണത്തിനൊരുങ്ങിനിൽക്കുന്ന ഭാവത്തിലുള്ള ശ്രീരാമനായാണ് ഇവിടത്തെ പ്രതിഷ്ഠ. ഗണപതി, ഹനുമാൻ, ശാസ്താവ്, ഭദ്രകാളി എന്നീ ഉപദേവതകളും ഉണ്ട്. ദക്ഷിണ അയോധ്യ എന്ന ഒരു വിശേഷണം ഈ ക്ഷേത്രത്തിന് ഉണ്ട്. നിലവിൽ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു ക്ഷേത്രമാണ് ഇത്.
Read article
