കരിമ്പുഴ ശ്രീരാമസ്വാമിക്ഷേത്രം

From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ പാലക്കാട് ജില്ലയിലെ കരിമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് കരിമ്പുഴ ശ്രീരാമസ്വാമിക്ഷേത്രം. ശ്രീരാമൻ മുഖ്യപ്രതിഷ്ഠയായി വരുന്ന ക്ഷേത്രമാണ് ഇത്. സ്വർഗ്ഗാരോഹണത്തിനൊരുങ്ങിനിൽക്കുന്ന ഭാവത്തിലുള്ള ശ്രീരാമനായാണ് ഇവിടത്തെ പ്രതിഷ്ഠ. ഗണപതി, ഹനുമാൻ, ശാസ്താവ് (രണ്ട് പ്രതിഷ്ഠകൾ), ഭദ്രകാളി (തിരുവളയനാട്ടമ്മ സങ്കല്പം) എന്നീ ഉപദേവതകളും ഉണ്ട്. ദക്ഷിണ അയോധ്യ എന്ന ഒരു വിശേഷണം ഈ ക്ഷേത്രത്തിന് ഉണ്ട്. നിലവിൽ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു ക്ഷേത്രമാണ് ഇത്.

വസ്തുതകൾ കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രം, അടിസ്ഥാന വിവരങ്ങൾ ...
Remove ads

വിവരണം

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ കരിമ്പുഴ ഗ്രാമത്തിൽ, ഭാരതപ്പുഴയുടെ പോഷകനദികളായ കരിമ്പുഴയുടെയും കുന്തിപ്പുഴയുടെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് കരിമ്പുഴ ശ്രീരാമസ്വാമിക്ഷേത്രം.[1] സ്വർഗ്ഗാരോഹണത്തിനൊരുങ്ങിനിൽക്കുന്ന ഭാവത്തിലുള്ള ശ്രീരാമനായാണ് ഇവിടത്തെ പ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതി, ഹനുമാൻ, ശാസ്താവ് (രണ്ട് പ്രതിഷ്ഠകൾ), ഭദ്രകാളി (തിരുവളയനാട്ടമ്മ സങ്കല്പം) എന്നിവരെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ അയോധ്യ[2] എന്നറിയപ്പെടുന്ന ഈ ക്ഷേത്രം, മുമ്പ് സാമൂതിരിയുടെ അനന്തരാവകാശിയായിരുന്ന ഏറാൾപ്പാടിന്റെ കീഴിലായിരുന്നു. നിലവിൽ മലബാർ ദേവസ്വം ബോർഡിനുകീഴിൽ ഏറാൾപ്പാട് മുഖ്യട്രസ്റ്റിയായ ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.

പാലക്കാട് ജില്ലയിലെ നാലമ്പലങ്ങളിൽ ഒന്നാണ് കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രം. പെരുമാംകോട് ലക്ഷ്മണ ക്ഷേത്രം, കോടാർമണ്ണ ഭരതക്ഷേത്രം, മമ്പള്ളി ശത്രുഘ്‌നക്ഷേത്രം എന്നിവയാണ് മറ്റ് മൂന്ന് ക്ഷേത്രങ്ങൾ.[3]

Remove ads

ചരിത്രം

സാമൂതിരിയുടെ ആക്രമണത്തിനു മുമ്പുതന്നെ കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രം അവിടെ ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു.[4] പിന്നീട് കോഴിക്കോട് സാമൂതിരി ഈ പ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കിയതോടെ സാമൂതിരിയുടെ കീഴിലായി കരിമ്പുഴ പ്രദേശവും ക്ഷേത്രവും. പിന്നീട് സാമൂതിരി സഹോദരനായ ഏറാൾപ്പാട് രാജാവിനെ ഇവിടം ഏല്പിക്കുകയുണ്ടായി.[4] അങ്ങനെ ഏറാൾപ്പാട് ശ്രീരാമസ്വാമിക്ഷേത്രം ആസ്ഥാനമാക്കി കരിമ്പുഴയിൽ സ്ഥിരതാമസമാക്കുകയും ക്ഷേത്രം വികസിപ്പിക്കുകയും താമസിക്കാൻ ഒരു കൊട്ടാരം പണിയുകയും ചെയ്തു.[5] ക്ഷേത്രത്തിലെ അമ്പലവാസികൾക്ക് സൗകര്യങ്ങൾ ചെയ്തുകൊടുക്കാനായി അദ്ദേഹം നാനാ വിഭാഗത്തിലുള്ള ആളുകളെ ഇവിടെക്കൊണ്ടുവന്ന് താമസിപ്പിക്കുകയും ചെയ്തു.[5]

Remove ads

ഐതീഹ്യം

ഈ ക്ഷേത്രത്തിൻ്റെ പുനപ്രതിഷ്ഠയ്ക്കായി ഒരു ശ്രീരാമ വിഗ്രഹം പണിതുവെന്നും എന്നാൽ പ്രതിഷ്ഠാദിനത്തിൽ പ്രതിഷ്ഠിക്കാനായി കൊണ്ടുപോകവേ അത് തകർന്നും എന്നും പറയുന്നു. പ്രതിഷ്ഠാ ചടങ്ങ് മാറ്റിവയ്ക്കുമെന്ന് എല്ലാവരും കരുതിയിരിക്കവേ ആണ് കയ്പേടത്ത് നായർ കുടുംബത്തിൽ ഒരു ശ്രീരാമ വിഗ്രഹം ഉണ്ടെന്ന് ഏറാൾപ്പാട് അറിയുന്നത്. ഈ വിഗ്രഹം ക്ഷേത്രത്തിലേക്ക് പ്രതിഷ്ഠിക്കാനായി ആവശ്യപ്പെട്ടുവെങ്കിലും വിഗ്രഹത്തിൽ ദൈനംദിന പൂജകളും വഴിപാടുകളും നടത്തിയിരുന്നതിനാൽ നായർ വിഗ്രഹം നൽകാൻ തയ്യാറായില്ല. എന്നാൽ ഏറാൾപ്പാട് അതിന് കൂട്ടാക്കാതെ വിഗ്രഹം ബലമായി എടുത്ത് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ദുഃഖിതനും അപമാനിതനുമായ നായർ കണ്ണീരോടെ ശ്രീരാമ വിഗ്രഹത്തിന്റെ അടുത്ത് പോയി ദേവൻ തന്റേതാണെങ്കിൽ, നാളെ സൂര്യൻ ഉദിക്കുന്ന സമയത്ത്, കിഴക്ക് ദർശനമായി പ്രതിഷ്ഠിച്ച വിഗ്രഹം പടിഞ്ഞാറോട്ട് അഭിമുഖമായിരിക്കണമെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ വിഗ്രഹം പടിഞ്ഞാറോട്ട് അഭിമുഖമായി കണ്ടു എന്നും, തന്റെ തെറ്റു മനസ്സിലാക്കിയ ഏറാൾപാട് നായരുടെ ആഗ്രഹപ്രകാരം പടിഞ്ഞാറോട്ട് ദർശനമാക്കി ശ്രീകോവിൽ പണിതു എന്നുമാണ് വിശ്വാസം.[6]

വിശേഷ ദിവസങ്ങൾ

കുംഭമാസത്തിലെ പുണർതം നാളിൽ ആറാട്ടായി നടത്തപ്പെടുന്ന എട്ടുദിവസത്തെ കൊടിയേറ്റുത്സവം,[2] കർക്കടകം മുഴുവൻ നീണ്ടുനിൽക്കുന്ന രാമായണമാസാചരണം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങൾ. ക്ഷേത്രത്തിന് തെക്കുഭാഗത്തുള്ള പുഴയിൽ നിത്യേന ബലിതർപ്പണം നടക്കാറുണ്ട്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads