കുതിരാൻമല
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശംതൃശ്ശൂർ ജില്ലയിലുള്ള ഒരു മലപ്രദേശമാണ് കുതിരൻമല. തൃശ്ശൂർ നിന്നും പാലക്കാട്ടേയ്ക്കുള്ള പാതയിൽ വാണിയംപാറയ്ക്ക് അടുത്താണ് ഈ മല സ്ഥിതിചെയ്യുന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ഈ സ്ഥലം. ഈ പാതയിലുള്ള പ്രധാന കയറ്റമാണ് കുതിരൻ കയറ്റം. മലയുടെ അടിവാരത്തുകൂടെ മണലിപ്പുഴ ഒഴുകുന്നു. മലയുടെ മുകളിൽ ഒരു ധർമ്മശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നു. തൃശ്ശൂർ-പാലക്കാട് ഹൈവേയുടെ അരികിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഈ ക്ഷേത്രം. കുതിരപ്പുറത്ത് ഇരിയ്ക്കുന്ന ശാസ്താവിന്റെ അപൂർവ്വ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്.
Read article




