Map Graph

പാണഞ്ചേരി

ഇന്ത്യയിലെ വില്ലേജുകൾ

ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പാണഞ്ചേരി. തൃശ്ശൂർ മുതൽ പാലക്കാട് വരെയുള്ള ദേശീയപാതയോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. പീച്ചി, പട്ടിക്കാട്, കണ്ണറ എന്നിവ സ്ഥിതി ചെയ്യുന്നത് പാണഞ്ചേരിയിലാണ്. തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് കൂടിയാണ് പാണഞ്ചേരി. പുരാതന കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ പതിനൊന്നാമത്തേതായ മുടിക്കോട് ശിവക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

Read article
പ്രമാണം:Pananchery_Mudikkode_Siva_Temple.jpg