Map Graph

കുമാരനല്ലൂർ

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം ജില്ലയിലെ ഒരു പ്രദേശമാണ് കുമാരനല്ലൂർ. കുമാരനല്ലൂർ ദേവി ക്ഷേത്രവും അവിടുത്തെ തൃക്കാർത്തിക മഹോത്സവവും വളരെ പ്രശസ്തമാണ്. കുമാരനല്ലൂരിനു അഞ്ചു കിലോമീറ്റർ മാറിയാണ് കോട്ടയം നഗരഹൃദയം. ക്ഷേത്രം നിലവിൽ വരുന്നതിനു മുൻപ്‌ ഈ പ്രദേശം തിങ്കൾ കാട് എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ഇന്ദു കാനനം എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ ദേവി ക്ഷേത്രം നിലവിലിരിക്കുന്ന സ്ഥലത്ത് യഥാർത്ഥത്തിൽ ഒരു കുമാര (സുബ്രഹ്മണ്യ) ക്ഷേത്രം ആയിരുന്നു വരേണ്ടത്. അങ്ങനെ കുമാരൻ അല്ല ഊരിൽ എന്ന അർത്ഥത്തിൽ കുമാരനല്ലൂർ എന്നപേർ ലഭിച്ചു. കുമാരനല്ലൂർ ഗ്രന്ഥവരി ചരിത്രപരമായി കുമാരനല്ലൂരിനെ രേഖപ്പെടുത്തുന്ന അപൂർവ്വ താളിയോലകളുടെ പഠനമാകുന്നു.

Read article
പ്രമാണം:Kumaranalloor_Devi.jpgപ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg