തിരുനക്കര
കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള പ്രദേശമാണ് തിരുനക്കര. തിരുനക്കര മഹാദേവക്ഷേത്രം ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ പരമശിവൻ ആണ്. മധ്യകേരളത്തിലെ പ്രശസ്തമായ ശിവക്ഷേത്രമാണിത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഒരുകാലത്ത് നക്കരക്കുന്ന് എന്നാണ് അറിയപ്പെട്ടിരുന്നത്. അഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പ് തെക്കുംകൂർ രാജാവാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കോട്ടയത്തെ ഒട്ടുമിക്ക സാംസ്‌കാരിക കൂട്ടായ്മകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള തിരുനക്കര മൈതാനം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
Read article