Map Graph

കൊച്ചുകടവന്ത്ര

എറണാകുളം‍ ജില്ലയിലെ ഗ്രാമം

കൊച്ചി നഗരത്തിന്റെ ഒരു ഭാഗമാണ് കൊച്ചുകടവന്ത്ര (ചെറിയകടവന്ത്ര). എറണാകുളം ജങ്ക്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് തെക്ക് കിഴക്കായി 2 കിലോമീറ്ററോളം ദൂരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൊച്ചി എം.ജി റോഡിനു സമാന്തരമായി നിർമ്മിച്ച പനമ്പിള്ളി നഗർ അവന്യു റോഡിലൂടെ പനമ്പിള്ളി നഗർ ജങ്ഷനിൽ നിന്നും തെക്കോട്ട് പോയാൽ ചെന്നെത്തുന്നതു് കൊച്ചുകടവന്ത്രയിലാണ്.. അവിടെ നിന്നു തേവര ജംഗ്ഷനെന്നറിയപ്പെടുന്ന, എം.ജി.റോഡിലെ, പെരുമാനൂർ ജംഗ്ഷനിലുമെത്താം. ചെറിയകടവന്ത്രയെന്നു വിളിച്ചിരുന്ന കൊച്ചുകടവന്ത്ര പേരണ്ടൂർ കനാലിൽ നിന്നും ജലവായൂവിഹാറിനു വടക്കുകൂടി തെക്കോട്ടൊഴുകുന്ന കോയിത്തറ തോടിനും, പേരണ്ടൂർ കനാലിനും, തേവര കനാലിനും ഇടയിൽ കനാലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ചെറിയ ഭൂവിഭാഗമാണു്. നാലു പാലങ്ങളാൽ ചുറ്റുപാടുകളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

Read article
പ്രമാണം:India-locator-map-blank.svg