Map Graph

കോമളപുരം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് കോമളപുരം. ആര്യാട് പഞ്ചായത്തിന്റെ ഒരു ഭാഗമാണ് ഈ ഗ്രാമം. കോമളപുരം എന്ന വാക്ക് വന്നത് രണ്ട് വാക്കുകളിൽ നിന്നാണ്.ഒന്ന് കോമളം, ഒരു കാലത്ത് ഇവിടെ ജീവിച്ചിരുന്ന പണമിടപാടുകാരനായ കോമളം ഷെട്ടിയിൽ നിന്നാണ് ആ പേര് വന്നത്. പിന്നെയുള്ളത് പുരം അത് ആ ഒരു മേഖലയെ അല്ലെങ്കിൽ പ്രദേശത്തെ പറയുന്ന പേരാണ്. മലയാളത്തിൽ സുന്ദരിമാരായ സ്ത്രീകളേയോ കുട്ടികളേയോ കോമളം എന്നു പറയാറുണ്ട്. അതു കൊണ്ട് തന്നെ കോമളപുരം സുന്ദരിമാരായ സ്ത്രീകളൂടേയും കുട്ടികളുടേയും നാട് എന്നും അറിയപ്പെടുന്നു.

Read article