കോമളപുരം
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് കോമളപുരം. ആര്യാട് പഞ്ചായത്തിന്റെ ഒരു ഭാഗമാണ് ഈ ഗ്രാമം. കോമളപുരം എന്ന വാക്ക് വന്നത് രണ്ട് വാക്കുകളിൽ നിന്നാണ്.ഒന്ന് കോമളം, ഒരു കാലത്ത് ഇവിടെ ജീവിച്ചിരുന്ന പണമിടപാടുകാരനായ കോമളം ഷെട്ടിയിൽ നിന്നാണ് ആ പേര് വന്നത്. പിന്നെയുള്ളത് പുരം അത് ആ ഒരു മേഖലയെ അല്ലെങ്കിൽ പ്രദേശത്തെ പറയുന്ന പേരാണ്. മലയാളത്തിൽ സുന്ദരിമാരായ സ്ത്രീകളേയോ കുട്ടികളേയോ കോമളം എന്നു പറയാറുണ്ട്. അതു കൊണ്ട് തന്നെ കോമളപുരം സുന്ദരിമാരായ സ്ത്രീകളൂടേയും കുട്ടികളുടേയും നാട് എന്നും അറിയപ്പെടുന്നു.
Remove ads
ജനസംഖ്യ
2001 ലെ സെൻസസ് പ്രകാരം കോമളപുരത്തെ ആകെയുള്ള ജനസംഖ്യ 43281 ആണ്. [1] ആകെയുള്ള ജനസംഖ്യയുടെ 49% പുരുഷന്മാരും 51% സ്ത്രീകളുമാണ്. ഇന്ത്യയുടെ ദേശീയ സാക്ഷരത ശരാശരി 59.5%, അതിനേക്കാൾ കൂടുതൽ ആണ് കോമളപുരത്തെ സാക്ഷരത, 84%. പുരുഷന്മാരുടെ ശരാശരി സാക്ഷരത 86% വും സ്ത്രീകളുടേത് 82% വും ആണ്. മൊത്തം ജനസംഖ്യയുടെ 11% ആറ് വയസിൽ താഴെയുള്ള കുട്ടികളാണ്. ആലപ്പുഴ ജില്ലയുടെ നാലര കിലോമീറ്റർ വടക്കായാണ് കോമളപുരം സ്ഥിതി ചെയ്യുന്നത്.
Remove ads
ആരാധനാലയങ്ങൾ
- കൈതത്തിൽ ക്ഷേത്രം, കോമളപുരം
- ചാരപ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം, കോമളപുരം
ആര്യാട് പള്ളിയിലുള്ള മരിയാൻ ഗുഹയാണ് കോമളപുരത്തുള്ള മറ്റൊരു ആകർഷണം.
വ്യവസായം
കോമളപുരം കയർ വ്യവസായത്തിനു പേരു കേട്ട ഗ്രാമമാണ്. ഇവിടുത്തെ പല കുടുംബങ്ങളും ചെറുകിട കയർ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. നൂൽനൂൽപ്പ് ശാലയും ഇവിടെ ഒരു കാലത്ത് സജീവമായിരുന്നു. ട്രേഡ് യൂണിയൻ പ്രശ്നങ്ങൾ കാരണം പലതും ഇന്നു പ്രവർത്തനത്തിലില്ല.
ഗതാഗതം
ദേശീയ പാത 47 ഉം ആലപ്പുഴ- വൈക്കം സംസ്ഥാന പാതയും കോമളപുരം വഴിയാണ് കടന്നു പോകുന്നത്.
വായനശാല
- എ കെ ജി വായനശാല
- നവഭാവന വായനശാല
- സംസ്കാരോദയം വായനശാല
- എവർഷൈൻ
- ആശാൻ മെമ്മോറിയൽ വായനശാല
- അനുപമ വായനശാല
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads