ഗ്ലെൻഡോറ
ഗ്ലെൻഡോറ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ ലോസ് ആഞ്ചലസ് കൌണ്ടിയിലെ സാൻ ഗബ്രിയേൽ താഴ്‍വരയിൽ സ്ഥിതിചെയ്യുന്നതും ലോസ്‍ ആഞ്ചെലെസ് നഗരമദ്ധ്യത്തിനു 23 മൈലുകൾ കിഴക്കായി നിലനിൽക്കുന്നതുമായ ഒരു പട്ടണമാണ്. 2010 ലെ സെൻസസ് പ്രകാരം ഗ്ലെൻഡോറ പട്ടണത്തിലെ ജനസംഖ്യ 50,073 ആയിരുന്നു. "പ്രൈഡ് ഓഫ് ദ ഫൂട്ട്ഹിൽസ്" എന്നറിയപ്പെടുന്ന ഈ പട്ടണം സാൻ ഗബ്രിയേൽ മലനിരകളുടെ താഴ്‍വരകളാൽ വലയം ചെയ്തുകിടക്കുന്ന സമ്പന്നമായ ഒരു പട്ടണമാണ്.
Read article