ഗ്ലെൻഡോറ

From Wikipedia, the free encyclopedia

ഗ്ലെൻഡോറmap
Remove ads

ഗ്ലെൻഡോറ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ ലോസ് ആഞ്ചലസ് കൌണ്ടിയിലെ സാൻ ഗബ്രിയേൽ താഴ്‍വരയിൽ സ്ഥിതിചെയ്യുന്നതും ലോസ്‍ ആഞ്ചെലെസ് നഗരമദ്ധ്യത്തിനു 23 മൈലുകൾ (37 കിലോമീറ്റർ) കിഴക്കായി നിലനിൽക്കുന്നതുമായ ഒരു പട്ടണമാണ്. 2010 ലെ സെൻസസ് പ്രകാരം ഗ്ലെൻഡോറ പട്ടണത്തിലെ ജനസംഖ്യ 50,073 ആയിരുന്നു. "പ്രൈഡ് ഓഫ് ദ ഫൂട്ട്ഹിൽസ്" എന്നറിയപ്പെടുന്ന ഈ പട്ടണം സാൻ ഗബ്രിയേൽ മലനിരകളുടെ താഴ്‍വരകളാൽ വലയം ചെയ്തുകിടക്കുന്ന സമ്പന്നമായ ഒരു പട്ടണമാണ്.

വസ്തുതകൾ Glendora, California, Country ...
Remove ads

ചരിത്രം

1837 ൽ യിഗ്നാഷ്യോ പലോമാറെസ് എന്നയാൾക്ക്, ഗവർണ്ണർ ജുവാൻ ബൗട്ടിസ്റ്റ അൽവാറാഡോയിൽ നിന്നും 22,000 ഏക്കർ (89 കിമീ2) വിസ്തീർണ്ണമുള്ള റാഞ്ചോ സാൻ ജോസ് എന്ന മേച്ചിൽപ്പുറം ഭൂഗ്രാൻറ് ആയി ലഭിച്ചിരുന്നു. ഈ പ്രദേശത്തിൽ ഇന്നത്തെ പമോന, ക്ലയർമോണ്ട്, ലാ വെർണെ, സാൻ ഡിമാസ്, ഗ്ലെൻഡോറ എന്നീ പട്ടണങ്ങൾ നിലനിൽക്കുന്ന ഭൂമിയും ഉൾപ്പെട്ടിരുന്നു. സാൻ ഗബ്രിയേൽ പർവതനിരകളുടെ താഴ്‍വാരത്തു സ്ഥിതിചെയ്യുന്ന ആധുനിക ഗ്ലെൻഡോറ പട്ടണം, 1880 കളുടെ തുടക്കത്തിൽ ഇല്ലിനോയിസിൽ നിന്ന് കാലിഫോർണിയയിലേക്ക് താമസം മാറിയ ജോർജ് ഡി. വൈറ്റ്കോംബിൻറെ നേതൃത്വത്തിൽ 1887 ഏപ്രിൽ 18-നാണ് സ്ഥാപിതമായിത്. ഷിക്കാഗോ, റോച്ചെല്ലെ, ഇല്ലിനോയി എന്നിവിടങ്ങളിലെ വിറ്റ്കോംബ് ലോക്കോമോട്ടീവ് വർക്സ് വിറ്റ്കോംബ് സ്ഥാപിച്ചതാണ്. അദ്ദേഹം ഈ പേരു രൂപപ്പെടുത്തിയത് തന്റെ ഭാര്യ ലീഡോറ ബെന്നെറ്റ് വിറ്റ്കോമ്പിന്റേയും, ഭവനം നിലനിന്നിരുന്ന സാൻ ഗബ്രിയേൽ പർവതത്തിനു സമീപത്തെ മലയിടുക്കിനേയും (ഗ്ലെൻ) യോജിപ്പിച്ചാണ്. 1911 ലെ പട്ടണത്തിന്റെ സംയോജനത്തിനു മുൻപ് ഗ്ലെൻഡോറ പട്ടണത്തിന്റെ അഡ്മിനിസ്ട്രേറ്റർ, ഗ്ലെൻഡോറ പ്രസിഡന്റ് എന്ന ഔദ്യോഗിക പദവിയിൽ നിയുക്തനായിരുന്നു.

Remove ads

ഭൂമിശാസ്ത്രം

ഗ്ലെൻഡോറ പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 34°7′51″N 117°51′15″W (34.130957, -117.854127) ആണ്.[8] ഈ പട്ടണം സാൻ ഗബ്രിയേൽ താ‍ഴ്‍വരയുടെ കിഴക്കേ അറ്റത്തായി, വടക്കുവശത്ത് സാൻ ഗബ്രിയേൽ മലനിരകളുടേയും തെക്ക് സൌത്ത് ഹിൽസിന്റേയും ഇടയ്ക്കായി സ്ഥിതിചെയ്യുന്നു. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കകൾ പ്രകാരം ഈ പട്ടണത്തിന്റെ ആകെ വിസ്തീർണ്ണം 19.6 ചതുരശ്രമൈൽ (51 കി.മീ2) ആണ്. ഇതിൽ 19.6 ചതുരശ്ര മൈൽ (51 കി.m2) കരഭൂമിയും 0.2 ചതുരശ്ര മൈൽ (0.52 കി.m2) അല്ലെങ്കിൽ 0.84 ശതമാനം ഭാഗം വെള്ളവുമാണ്.

Remove ads

കാലാവസ്ഥ

കൂടുതൽ വിവരങ്ങൾ Glendora, California (1981–2010 normals) പ്രദേശത്തെ കാലാവസ്ഥ, മാസം ...

ജനസംഖ്യാ കണക്കുകൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads