Map Graph

തിരുനെല്ലായി

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് തിരുനെല്ലായി. കണ്ണാടിപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പാലക്കാട് നഗരത്തിൽനിന്നും 4 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. തഞ്ചാവൂരിൽ നിന്നും കുടിയേറിയ ബ്രാഹ്മണരാണ് പ്രധാനമായും ഇവിടുത്തെ ജനങ്ങൾ. ഈ ഗ്രാമത്തിൽ 150 ഓളം വീടുകളുണ്ട്. ഈ വീടുകൾ ഒന്നിനൊന്നോട് തൊട്ടുനിൽക്കുന്ന ഒരു നിരയിലാണ് ഉള്ളത്. ഒരു വീഥിയുടെ ഇരുപുറവുമായാണ് ഈ വീടുകൾ ഉള്ളത്.

Read article