തിരുമുല്ലവാരം
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശംകൊല്ലം നഗരത്തിൽ നിന്നും ആറു കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണു തിരുമുല്ലവാരം. കടപ്പുറത്തിന്റെ പേരിലാണിവിടം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ പത്തു കടൽപ്പുറങ്ങളിൽ ഒന്നായി ഡിസ്കവറി ചാനൽ തിരുമുല്ലാവാരത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടുത്തെ മഹാവിഷ്ണുസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട് വാവിനു ബലിയിടാറുണ്ട്. മാർത്താണ്ഡവർമ്മയുടെ സംരക്ഷകരായിരുന്ന തിരുമല്ലന്മാരിൽ നിന്നാണു ഈ പേരു ലഭിച്ചത്.
Read article