Map Graph

തിരുവാർപ്പ്

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം പട്ടണത്തിൽ നിന്നും 8 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തിരുവാർപ്പ്.അപ്പർ കുട്ടനാടിനോട് ചേർന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. പഴയകാലത്ത് കോട്ടയത്തിന്റെ കേന്ദ്രസ്ഥാനങ്ങളായിരുന്നു തിരുവാർപ്പും, തിരുനക്കരയും. കാർഷികമേഖലയുമായി പ്രത്യേകിച്ച് നെൽകൃഷിയുമായി ബന്ധപ്പെട്ടാണ് ജനജീവിതം നടക്കുന്നത്. തിരുവാർപ്പിന്റെ പ്രസിദ്ധിക്കു പ്രധാന കാരണം നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ്. മുൻപ് കുന്നമ്പള്ളിക്കര എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തോടെയാണ് തിരുവാർപ്പ് ആയി മാറിയത്. ക്ഷേത്രപ്രവേശനവിളംബര കാലത്ത് സഞ്ചാരസ്വാതന്ത്ര്യം ലഭിച്ച സമയത്ത് മഹാത്മാഗാന്ധിയും ഇവിടെ എത്തിയിരുന്നു. ശ്രീ ടി. കെ. മാധവൻ ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സഞ്ചാരസ്വാതന്ത്ര്യം ലഭ്യമായത്. ആമ്പൽ വസന്തത്തിന് പേരുകേട്ട മലരിക്കൽ ടൂറിസ്റ്റ് വില്ലേജ് ഇവിടെയാണ്.

Read article