തിരുവാർപ്പ്

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

കോട്ടയം പട്ടണത്തിൽ നിന്നും 8 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തിരുവാർപ്പ്.[1]അപ്പർ കുട്ടനാടിനോട് ചേർന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. പഴയകാലത്ത് കോട്ടയത്തിന്റെ കേന്ദ്രസ്ഥാനങ്ങളായിരുന്നു തിരുവാർപ്പും, തിരുനക്കരയും. കാർഷികമേഖലയുമായി പ്രത്യേകിച്ച് നെൽകൃഷിയുമായി ബന്ധപ്പെട്ടാണ് ജനജീവിതം നടക്കുന്നത്. തിരുവാർപ്പിന്റെ പ്രസിദ്ധിക്കു പ്രധാന കാരണം നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ്. മുൻപ് കുന്നമ്പള്ളിക്കര എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തോടെയാണ് തിരുവാർപ്പ് ആയി മാറിയത്. ക്ഷേത്രപ്രവേശനവിളംബര കാലത്ത് സഞ്ചാരസ്വാതന്ത്ര്യം ലഭിച്ച സമയത്ത് മഹാത്മാഗാന്ധിയും ഇവിടെ എത്തിയിരുന്നു. ശ്രീ ടി. കെ. മാധവൻ ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സഞ്ചാരസ്വാതന്ത്ര്യം ലഭ്യമായത്. ആമ്പൽ വസന്തത്തിന് പേരുകേട്ട മലരിക്കൽ ടൂറിസ്റ്റ് വില്ലേജ് ഇവിടെയാണ്.

വസ്തുതകൾ തിരുവാർപ്പ് തിരുവാർപ്പ്, Country ...
Remove ads

ക്ഷേത്ര സ്ഥലനാമ ഐതിഹ്യം

ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ ആയിരുന്നത്രേ ആദ്യം ഈ ക്ഷേത്ര വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നത്. തീ പിടുത്തമോ മറ്റെന്തോ കാരണം മൂലമോ ഈ വിഗ്രഹം വാർപ്പിൽ കയറ്റി വേമ്പനാട്ട് കായലിൽ ഒഴുക്കി വിട്ടു. ഈ വിഗ്രഹം അതു വഴി വന്ന വില്ല്യമംഗലം സ്വാമി അയ്യർ കാണുകയും കുന്നമ്പള്ളിക്കരയിൽ പ്രത്ഷ്ഠിക്കുകയും ചെയ്തെന്നു വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ തിരു വാർപ്പ് എന്നീ രണ്ടു നാമങ്ങൾ ചേർന്നാണ് ഈ സ്ഥലനാമം ഉണ്ടായത്[2].

പ്രത്യേകത

ഇന്ത്യയിൽ ആദ്യം നട തുറക്കുന്ന ക്ഷേത്രം ഇതാണ്. വെളുപ്പിനെ രണ്ടുമണിക്കോ, അതിനോടടുത്ത സമയത്തോ ആണ് ക്ഷേത്രനട തുറക്കുക. ഉദയാല്പരം എന്ന കണക്കടിസ്ഥാനത്തിലാണ് നട തുറക്കുന്നത്. ഇവിടുത്തെ ഉഷപായസം വളരെ പ്രധാനമാണ്. ദേവീക്ഷേത്രം(കൊച്ച‌മ്പലം), ശിവക്ഷേത്രം, അയ്യപ്പക്ഷേത്രം, ഉപദേവതാ ക്ഷേത്രങ്ങളും ഇവിടെയുണ്ട്.

Remove ads

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads