Map Graph

പുലാമന്തോൾ

മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുലാമന്തോൾ .മലപ്പുറം - പാലക്കാട് ജില്ലകളുടെ അതിർത്തിയിലൂടെയും സൈലന്റ് വാലിയിലൂടെയും ഒഴുകുന്ന കുന്തിപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം. അഷ്ടവൈദ്യകുടുംബാംഗങ്ങളിൽ ഒരാളായ പുലാമന്തോൾ മൂസ്സിന്റെ ജന്മനാടാണിത്. ആയുർവേദ ആചാര്യൻ ധന്വന്തരി പ്രതിഷ്‌ഠ ആയിട്ടുള്ള ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു .കൂടാതെ പുലാമന്തോൾ ജുമാ മസ്ജിദും ഇവിടെയാണ്. പുലാമന്തോൾ ആസ്ഥാനമായി ഒരു പഞ്ചായത്തുമുണ്ട്. സ്വാതന്ത്ര്യ സമരവുമായി വളരെയധികം ബന്ധമുള്ള പ്രദേശമാണ് ഇത്. കൊല്ലിയതു ബാപ്പുട്ടി മാസ്റ്റർ, മലവട്ടത്തു മുഹമ്മദ് ഹാജി എന്നെ രണ്ടു സ്വാതന്ത്ര്യ സമര സേനാനികൾ ഈ നാട്ടുകാരാണ്. മലബാർ കലാപവുമായും ഈ പ്രദേശം ബന്ധപെട്ടു കിടക്കുന്നു. വാഗൺ ട്രാജഡി ദുരന്തത്തിൽ മരണപ്പെട്ട എഴുപതു പേരിൽ 41 പേരും പുലാമന്തോൾ പഞ്ചായത്തിൽ പെട്ടവരാണ്. വളപുരത്തു നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ഉസ്താദിനെ വിട്ടയക്കാൻ വേണ്ടി, പുലാമന്തോൾ പാലം പൊളിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്‍തത്

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg