Map Graph

പുല്ലാട്

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പത്തനംതിട്ട ജില്ലയിലെ ഒരു പ്രദേശമാണ്‌ പുല്ലാട്. തിരുവല്ലയെയും പത്തനംതിട്ടയെയും ബന്ധിപ്പിക്കുന്ന റോഡിൽ തിരുവല്ലയിൽ എസ് സി എസ് കവലയിൽ നിന്നും ഉദ്ദേശം 12 കിലോമീറ്റർ സഞ്ചരിച്ചാൽ പൂല്ലാട് എത്താം. തിരുവല്ലാ നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെ തിരുവല്ലാ- കുമ്പഴ സ്റ്റേറ്റ് ഹൈവേയിലാണ് ഒരു പ്രദേശമാണ്‌ പുല്ലാട്. കുമ്പനാട് കിലോമീറ്റര് ദൂരം മാത്രം മാറി സ്ഥിതി ചെയുന്നു. തിരുവല്ല ആണ് താലൂക്ക്, പോലീസ് സർക്കിൾ തിരുവല്ല ആണ് ആറന്മുള നിയമസഭാമണ്ഡലത്തിൽ വരുന്ന പ്രദേശമാണിത്. 2011 സെൻസസ് പ്രകാരം 26,000 ആണ് ഇവിടുത്തെ ജനസംഖ്യ. പുല്ലാട്ടെ സാക്ഷരത 97.10 % ആണ്.

Read article