Map Graph

പൂജപ്പുര

കേരളത്തിലെ പട്ടണം, ഇന്ത്യ

"തിരുവനന്തപുരത്തിന്റെ ഹൃദയം " എന്നറിയപ്പെടുന്ന നഗരമാണ് പൂജപ്പുര. തിരുവനന്തപുരം നഗരത്തിന്റെ തെക്കു കിഴക്കൻ ഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.ജഗതി, കരമന, മുടവൻമുകൾ, തിരുമല എന്നീസലങ്ങളുടെ സമീപത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. നവരാത്രി ആഘോഷവേളയിൽ പൂജവയ്ക്കുന്ന മണ്ഡപം ഇവിടെയുണ്ട്. അത് കാരണമാണ് ഈ സ്ഥലും പൂജപ്പുര എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. തിരുവിതാംകൂർ മഹാരാജാവ് പൂജയ്ക്ക് വേണ്ടി മഹാനവാമി ആഘോഷത്തിൽ എത്താറുണ്ടായിരുന്നു. വിജയദശമി ദിനത്തോടനുബന്ധിച്ച് ഏറ്റവും വലിയ കാവടി ഉത്സവം നടക്കുന്നത്പരവകവാടി, സൂര്യകാവടി, മയിൽകാവടി, അഗ്നികാവടി മുതലായവ 700 കാവടികൾ ഇതിൽ ഉൽപ്പെടുന്നു.

Read article