Map Graph

പൂന്തുറ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ്‌ പൂന്തുറ. പ്രസിദ്ധമായ മുസ്ലീം തീർത്ഥാടന കേന്ദ്രമായ ബീമാപള്ളിക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യബന്ധനവും അതോടനുബന്ധിച്ചുള്ള ചെറുകിട വ്യാപാര വാണിജ്യ പ്രവർത്തനങ്ങളുമാണ്‌.പാർവതി പുത്തനാറിന്റെ ഇരു കരകളിലുമായി വ്യാപിച്ചു കിടക്കുന്നു ഒരു പ്രദേശമാണ് പൂന്തുറ.പൂന്തുറ പുത്തൻപള്ളിയും, സെന്റ്‌ തോമസ്‌ ചർച്ചും, പൂന്തുറ ശാസ്താം കോവിലും ആണു ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ.നേമം,തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങൾ കൂടിച്ചേർന്ന പ്രദേശമാണ് പൂന്തുറ.695026 ആണ് പൂന്തുറയുടെ പിൻകോഡ്.

Read article