പ്ലസൻഷ്യ
പ്ലസൻഷ്യ, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത്, വടക്കൻ ഓറഞ്ച് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2000 ലെ സെൻസസിൽ 46,488 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ആയപ്പോഴേയ്ക്കും 50,533 ആയി വർദ്ധിച്ചിരുന്നു. നഗരത്തിന്റെ ഏറ്റവും തെക്കേ ചതുർത്ഥാംശത്തിൽ സ്ഥിതിചെയ്യുന്നതും പ്ലസൻഷ്യ നഗരത്തിലുൾപ്പെടുത്തിയിരിക്കുന്നതുമായ അറ്റ്‍വുഡ് സമൂഹത്തിന്റേതുൾപ്പെടെയുള്ള ജനസംഖ്യാ കണക്കാണിത്. പ്രാഥമികമായി ഒരു കിടപ്പറ താവളമെന്ന് അറിയപ്പെടുന്ന പ്ലാസൻഷ്യ ഇവിടുത്തെ ശാന്തമായ ചുറ്റുപാടുകൾക്ക് പ്രസിദ്ധമാണ്.
Read article