ബ്രാഡ്‍ബറി
ബ്രാഡ്ബറി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ സാൻ ഗബ്രിയേൽ താഴ്വര പ്രദേശത്തുള്ള ഒരു നഗരമാണ്. ലോസ് ആഞ്ചലസ് ദേശീയ വനത്തിനടുത്തുള്ള സാൻ ഗബ്രിയൽ പർവതനിരകളുടെ താഴ്വാരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ബ്രാഡ്ബറി നഗരത്തിനു പടിഞ്ഞാറ് മൺറോവിയ നഗരവും തെക്കു കിഴക്കും ഭാഗങ്ങളിൽ ഡ്വാർട്ടെ നഗരവും അതിർത്തികളായി വരുന്നു. 2000 ലെ യു.എസ്. സെൻസസിൽ 855 ആയിരുന്ന ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 1,048 ആയി വർദ്ധിച്ചിരുന്നു.
Read article