Map Graph

ലിൻവുഡ്

ലിൻവുഡ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസ് കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 69,772 ആയിരുന്നു. ഇത് 2000 ലെ സെൻസസ് രേഖകളിലെ ജനസംഖ്യയായ 69,845 നേക്കാൾ കുറവായിരുന്നു. ലോസ് ആഞ്ചലസ് തടത്തിന്റെ തെക്കൻ ഭാഗത്തുള്ള സൗത്ത് ഗേറ്റ്, കോംപ്ടൺ എന്നിവയ്ക്ക് അടുത്തായിട്ടാണ് ലിൻവുഡ് സ്ഥിതി ചെയ്യുന്നത്. 1921 ൽ സംയോജിപ്പിക്കപ്പെട്ട ഈ ഈ നഗരത്തിന് പ്രാദേശിക ക്ഷീരോത്പാദകനായിരുന്ന ചാൾസ് സെഷൻസിന്റെ പത്നിയായിരുന്ന ലിൻ വുഡ് സെഷൻസിന്റെ പേരാണ് നൽകപ്പെട്ടത്. പ്രാദേശിക റെയിൽറോഡും പിന്നീട് പസഫിക് ഇലക്ടിക് റെയിൽവേ സ്റ്റേഷനും ക്ഷീരകേന്ദ്രത്തിന്റെ പേരിനെ ആസ്പദമാക്കി നാമകരണം ചെയ്യപ്പെട്ടു.

Read article
പ്രമാണം:LHS3rdfloorview.jpgപ്രമാണം:Seal_of_Lynwood,_California.gifപ്രമാണം:LA_County_Incorporated_Areas_Lynwood_highlighted.svgപ്രമാണം:Usa_edcp_relief_location_map.png