Map Graph

വെള്ളൂർക്കുന്നം

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയിലുള്ള ഒരു ഗ്രാമമാണ് വെള്ളൂർക്കുന്നം. വെള്ളൂർക്കുന്നം പഞ്ചായത്തിനു കീഴിലുള്ള ഈ ഗ്രാമത്തിലേയ്ക്ക് മൂവാറ്റുപുഴയിൽനിന്ന് ഏകദേശം 6 കിലോമീറ്റർ ദൂരമുണ്ട്. സമുദ്രനിരപ്പിൽനിന്നു 12 മീറ്റർ ഉയരത്തിലുള്ള ഈ ഗ്രാമം എറണാകുളം ജില്ലയുടേയും ഇടുക്കി ജില്ലയുടേയും അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തുകൂടി കടന്നു പോകുന്ന ശബരിമല തീർത്ഥാടകർ വിശ്രമിക്കുന്നതിനായും മറ്റും ആശ്രയിക്കുന്ന ഇവിടുത്തെ വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രം ഏറെ പ്രസിദ്ധമാണ്.

Read article