Map Graph

സെറിറ്റോസ്

സെറിറ്റോസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ്‍ ആഞ്ചലസ് കൌണ്ടിയിലുള്ള ഒരു സമ്പന്ന നഗരമാണ്. ഈ പ്രദേശത്തെ ഡയറി ഫാമുകളുടെ ആധിക്യത്താൽ ഈ നഗരം മുമ്പ് "ഡയറി വാലി" എന്നറിയപ്പെട്ടിരുന്നു. തെക്കുകിഴക്കൻ ലോസ് ആഞ്ചലസിലെ നിരവധി പ്രവേശനകവാട നഗരങ്ങളിലുൾപ്പെടുന്നതും ലോസ് ആഞ്ചലസ് കൌണ്ടിയുടെ നഗരപ്രാന്തത്തിലുളളതുമാണ് സെറിറ്റോസ്. 1956 ഏപ്രിൽ 24 നാണ് ഈ നഗരം സംയോജിപ്പിക്കപ്പെട്ടത്. 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 49,041 ആയിരുന്നു. ഓഫീസ് ഓഫ് മാനേജ്‍മെൻറ് ആൻഡ് ബജറ്റിനാൽ രൂപീകരിക്കപ്പെട്ടതുപ്രകാരം ഇത് ലോസ് ഏഞ്ചൽസ്-ലോങ് ബീച്ച്-അനഹൈം, കാലിഫോർണിയ മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്.

Read article
പ്രമാണം:Cerritos_Library_1.jpgപ്രമാണം:Cerritos_City_Seal_(color).pngപ്രമാണം:LA_County_Incorporated_Areas_Cerritos_highlighted.svgപ്രമാണം:Usa_edcp_relief_location_map.png