Map Graph

സൌസാലിറ്റൊ

സൌസാലിറ്റോ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ മാരിൻ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. സാൻ റഫായേൽ നഗരത്തിന് തെക്ക്-തെക്കുകിഴക്ക് ദിശയിൽ 8 മൈൽ ദൂരെയായി സ്ഥിതിചെയ്യന്ന ഈ നഗരം സമുദ്രനിരപ്പിൽനിന്ന് 13 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഇത് സാൻഫ്രാൻസിസ്കോയ്ക്ക് 7 കിലോമീറ്റർ വടക്കായിട്ടാണു സ്ഥിതി ചെയ്യുന്നത്. 2010 ലെ ജനസംഖ്യാ കണക്കനുസരിച്ച് സൌസാലിറ്റോ നഗരത്തിലെ ആകെ ജനസംഖ്യ 7,061 ആയിരുന്നു. ഗോൾഡൻ ഗേറ്റ് പാലത്തിൻറെ വടക്കേ അറ്റത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം ഈ പാലത്തിൻറെ നിർമ്മാണത്തിനുമുമ്പ് ഒരു റെയിൽവേ, കാർ, കടത്തു സേവനങ്ങൾ എന്നിവയുടെ ഒരു ടെർമിനസായി പ്രവർത്തിച്ചിരുന്നു.

Read article
പ്രമാണം:Sausalito.jpgപ്രമാണം:Marin_County_California_Incorporated_and_Unincorporated_areas_Sausalito_Highlighted.svgപ്രമാണം:Usa_edcp_relief_location_map.png