Map Graph

ബെൽവെഡെർ

ബെൽവെഡെർ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മാരിൻ കൗണ്ടിയിലെ ഒരു നഗരമാണ്. സോസലിറ്റോ നഗരത്തിന് 1.5 മൈൽ വടക്ക് കിഴക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. രണ്ട് ദ്വീപുകളിലായി സ്ഥിതിചെയ്യുന്ന ഈ നഗരം ടിബറോൺ ഉപദ്വീപിനു തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു. ടിബറോൺ നഗരത്തിൽ നിന്നും ഒരു ചെറിയ പാലത്തിലൂടെ ഈ നഗരത്തിലേയ്ക്കു പ്രവേശിക്കുവാൻ സാധിക്കുന്നു. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 2,068 ആണ്. 2000 ലെ കണക്കുകൾ പ്രകാരം 250,000 ഡോളർ പ്രതിശീർഷവരുമാനമുണ്ടായിരുന്ന ഈ നഗരം കാലിഫോർണിയയിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള നഗരങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നു. ഐക്യനാടുകളിലെ മൊത്തം കണക്കെടുത്താൽ ഇത് എട്ടാം സ്ഥാനത്തുവരുന്നു. ഒരിക്കൽ ദ്വീപായിരുന്ന ബെൽവെഡറും ടിബുറോൺ പട്ടണവും ഒരു പോസ്റ്റ് ഓഫീസ് പങ്കിടുന്നു. അവിടേയ്ക്ക് അയക്കുന്ന തപാലുരുപ്പടികൾ ബെൽവെഡർ ടിബുറോൺ CA എന്ന മേൽവിലാസമാണ് രേഖപ്പെടുത്താറുള്ളത്.

Read article
പ്രമാണം:Belvedere_around_San_Francisco_Yacht_Club.jpgപ്രമാണം:Marin_County_California_Incorporated_and_Unincorporated_areas_Belvedere_Highlighted_0605164.svgപ്രമാണം:Usa_edcp_relief_location_map.png