ആയിരം രൂപ നോട്ട്
From Wikipedia, the free encyclopedia
2016 നവംബർ 8 ന് റദ്ദാക്കിയ ഒരു ഇന്ത്യൻ കറൻസി നോട്ടാണ് ആയിരം രൂപയുടെ ഇന്ത്യൻ കറൻസി നോട്ട്. 1954-ലാണ് റിസർവ് ബാങ്ക് ഇത് ആദ്യമായി പുറത്തിറക്കിയത്. 1978 ജനുവരിയിൽ കള്ളപ്പണം തടയാനായി കൂടിയ മൂല്യമുള്ള (₹1000, ₹5000, ₹10,000) എന്നിവയുടെ കറൻസി നോട്ടുകൾ പിൻവലിച്ചു.[2][3] പിന്നീട് കൈമാറപ്പെടുന്ന നോട്ടുകളുടെ എണ്ണം കുറയ്ക്കാനായി 2000-ആമാണ്ട് മുതൽ ഇതു വീണ്ടും പുറത്തിറക്കി.
വസ്തുതകൾ (ഇന്ത്യ), Value ...
(ഇന്ത്യ) | |
---|---|
Value | ₹1000 |
Width | 177 mm |
Height | 73 mm |
Security features | Secure thread, latent image, micro-lettering, intaglio print, fluorescent ink, optically variable ink, watermark, and see through register.[1] |
Years of printing | നവംബർ 2000 - 8 നവംബർ 2016 |
Obverse | |
Design | മഹാത്മാഗാന്ധി |
Design date | 2000 |
Reverse | |
Design | ഇന്ത്യൻ സമ്പദ്വ്യവസ്ഥ |
Design date | 2000 |
അടയ്ക്കുക
രാജ്യത്തെ കള്ളപ്പണത്തിന്റെ വിനിമയം തടയുന്നതിന്റെ ഭാഗമായി 2016 നവംബർ 8 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരം രൂപാ , അഞ്ഞൂറു രൂപാ നോട്ടുകൾ റദ്ദാക്കിക്കൊണ്ടുള്ള പ്രസ്താവനയിറക്കി.