From Wikipedia, the free encyclopedia
ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിനു വടക്കുകിഴക്കായി കാണുന്ന ചെറുതും ഏറെയും മനുഷ്യവാസമില്ലാത്തതുമായ ദ്വീപുകളുടെയും പവിഴപ്പുറ്റുകളുടെയും കൂട്ടത്തെയാണ് കോറൽ സീ ഐലന്റ്സ് ടെറിട്ടറി എന്നുവിളിക്കുന്നത്. കോറൽ സീയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വില്ലിസ് ദ്വീപാണ് ഇതിൽ മനുഷ്യവാസമുള്ള ഏക ദ്വീപ്. 780,000 കിലോമീറ്റർ2 വിസ്തീർണ്ണമുള്ള ഈ പ്രദേശം ഗ്രേറ്റ് ബാരിയർ റീഫിന്റെ പുറത്തുള്ള അറ്റത്തുനിന്ന് കിഴക്കോട്ടും തെക്കോട്ടും നീണ്ടുകിടക്കുന്നു. ഹെറാൾഡ്സ് ബീക്കൺ ഐലന്റ്, ഓസ്പ്രേ പവിഴപ്പുറ്റ്, വില്ലിസ് ഗ്രൂപ്പ് തുടങ്ങി പതിനഞ്ച് പവിഴപ്പുറ്റുകളൂം ദ്വീപുകളും ഈ പ്രദേശത്തുണ്ട്.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.