ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനർ From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ ചലച്ചിത്ര സൗണ്ട് ഡിസൈനറും, സൗണ്ട് എഡിറ്ററും, സൗണ്ട് മിക്സറുമാണു് റസൂൽ പൂക്കുട്ടി. മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും[2],ബാഫ്റ്റ പുരസ്കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്.[3].കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചൽ,വിളക്കുപാറ [4] സ്വദേശിയായ ഇദ്ദേഹം പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും 1995-ൽ ബിരുദം നേടിയിട്ടുണ്ട്.[4]
റസൂൽ പൂക്കുട്ടി | |
---|---|
ജനനം | 1972 |
തൊഴിൽ | ചലച്ചിത്ര sound design |
സജീവ കാലം | 1997 - present |
ജീവിതപങ്കാളി(കൾ) | ഷാദിയ [1] |
പുരസ്കാരങ്ങൾ | 2009: മികച്ച ശബ്ദമിശ്രണം സ്ലംഡോഗ് മില്യണയർ 2009: മികച്ച ശബ്ദമിശ്രണം സ്ലംഡോഗ് മില്യണയർ |
ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർവ്വഹിച്ചിട്ടുണ്ട്.
അക്കാദമി ഓഫ് മോഷൻ പിക്ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് റസൂൽ[5].2008 ചിത്രമായ സ്ലംഡോഗ് മില്യണേറിലെ ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്കാർ ലഭിച്ചത് .[6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.