സിഗ്നൽ (സോഫ്റ്റ്വെയർ)
ക്രോസ്-പ്ലാറ്റ്ഫോം എൻക്രിപ്ഷൻ ഉള്ള സന്ദേശങ്ങൾ അയക്കാനുപയോഗിക്കുന്ന ആപ്പ് / From Wikipedia, the free encyclopedia
ഇന്റർനെറ്റിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു ആശയവിനിമയസംവിധാനമാണ് സിഗ്നൽ. സിഗ്നൽ ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്ത ഈ സോഫ്റ്റ്വെയർ, അയക്കുന്ന സന്ദേശങ്ങൾ ക്രോസ്-പ്ലാറ്റ്ഫോം എൻക്രിപ്ഷനോടെയാണ് അയക്കപ്പെടുന്നത്. ഫയലുകൾ, ശബ്ദസന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ആളുകൾക്ക് നേരിട്ടും ഗ്രൂപ്പ് സന്ദേശങ്ങളായും അയയ്ക്കാൻ ഇത് ഉപയോഗിക്കുന്നു. ഇന്റർനെറ്റ് ഉപയോഗിച്ചാണ് സിഗ്നൽ ഈ സേവനം ലഭ്യമാക്കുന്നത്.[13] ആളുകളോട് നേരിട്ട് സംവദിക്കുവാനും, ഗ്രൂപ്പിൽ മുഴുവനായും ശബ്ദ, വീഡിയോ കോളുകൾ ചെയ്യാനും ഇത് ഉപയോഗിക്കാം.[14][15] സാധാരണ മൊബൈൽ ടെലിഫോൺ നമ്പറുകളാണ് സിഗ്നൽ അതിലെ ഉപയോക്താക്കളെ തിരിച്ചറിയാനായി ഉപയോഗിക്കുന്നത്. മറ്റ് സിഗ്നൽ ഉപയോക്താക്കൾക്ക് എല്ലാ ആശയവിനിമയങ്ങളും എൻഡ്-ടു-എൻഡ്എൻക്രിപ്റ്റഡായാണ് ഇത് അയക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റുകളുടെ ഐഡന്റിറ്റിയും ഡാറ്റാ ചാനലിന്റെ വിശ്വാസ്യതയും സ്വതന്ത്രമായി പരിശോധിക്കാൻ കഴിയുന്ന മെക്കാനിസങ്ങൾ ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[16][17]
വികസിപ്പിച്ചത് |
| ||||||
---|---|---|---|---|---|---|---|
ആദ്യപതിപ്പ് | ജൂലൈ 29, 2014 (2014-07-29)[1][2] | ||||||
സുസ്ഥിര പതിപ്പ്(കൾ) | |||||||
| |||||||
പൂർവ്വദർശന പതിപ്പ്(കൾ) | |||||||
| |||||||
റെപോസിറ്ററി | github | ||||||
ഓപ്പറേറ്റിങ് സിസ്റ്റം | |||||||
തരം | എൻക്രിപ്റ്റഡ് ഓഡിയോ, വീഡിയോ കോളിങ്ങും ഇൻസ്റ്റന്റ് മെസ്സേജിങ്ങും | ||||||
അനുമതിപത്രം | എ.ജി.പി.എൽ 3.0[9][10][11][12] | ||||||
വെബ്സൈറ്റ് | signal |
സിഗ്നൽ സ്വതന്ത്രസോഫ്റ്റ്വെയറായാണ് പുറത്തിറക്കിയിട്ടുള്ളത്. അതിന്റെ ക്ലയന്റുകൾ ജിപിഎൽ വെർഷൻ 3 അനുമതിപത്രത്തിന്റെ കീഴിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.[18][19][20] സിഗ്നലിന്റെ സെർവർ കോഡ് എജിപിഎൽ വെർഷൻ 3 ലൈസൻസിന് കീഴിലും പ്രസിദ്ധീകരിച്ചിരിക്കുന്നു.[21] അടഞ്ഞ കോഡുകളുള്ള ചില മൂന്നാം കക്ഷി ഘടകങ്ങൾ ഇതിന്റെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[22][self-published source]
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സിഗ്നൽ ഫൗണ്ടേഷൻ 2018 ഫെബ്രുവരിയിൽ 50 ദശലക്ഷം ഡോളർ പ്രാരംഭ ധനസഹായത്തോടെ ആരംഭിച്ചു. വാട്സാപ്പിന്റെ സഹസ്ഥാപകനായിരുന്ന ബ്രയാൻ ആക്റ്റണാണ് പ്രാരംഭ ഫണ്ട് നൽകിയത്.[23] സിഗ്നലിന്റെ ആൻഡ്രോയഡ് ആപ്പിന് പത്ത് ദശലക്ഷത്തിലധികം ഡൗൺലോഡുകൾ ഉണ്ട്.[24]