അമേരിക്കൻ ചലചിത്ര നടൻ (1881-1959) From Wikipedia, the free encyclopedia
അക്കാദമി അവാർഡ് നേടിയ ശബ്ദമുള്ളവയും നിശ്ശബ്ദവുമായ [1] ചിത്രങ്ങൾ നിർമ്മിച്ച അമേരിക്കൻ ചലച്ചിത്രനിർമാതാവായിരുന്നു സെസിൽ ബ്ലൗണ്ട് ഡി മില്ലെ (ജീവിതകാലം: ഓഗസ്റ്റ് 12, 1881 – ജനുവരി 21, 1959). 1881 ഓഗസ്റ്റ് 12-ന് ആഷ്ഫീൽഡിൽ ജനിച്ചു. 1901-ൽ നടൻ എന്ന നിലയിൽ ചലച്ചിത്ര രംഗത്തെത്തി. തുടർന്ന് ഡേവിഡ് ബലാസ്കോയുമായി ചേർന്ന് കുറച്ചുകാലം നാടകരചന നിർവഹിച്ചു.
1913-ൽ ജെസ്സി എൽ ലാസ്കിയും സാമുവൽ ഗോൾഡ് വിന്നുമായും ചേർന്ന് ഒരു സിനിമാ നിർമ്മാണക്കമ്പനി സ്ഥാപിച്ചു. അതാണ് പിൽക്കാലത്ത് പാരമൌണ്ട് പിക്ചേഴ്സ് ആയി മാറിയത്. 1913-ൽ നിർമിച്ച ദ് സ്കൂയാവ് മാൻ ആണ് ഇദ്ദേഹത്തിന്റെ പ്രഥമ ഹോളിവുഡ് ഫീച്ചർ ചിത്രം. 1932-ൽ ഇദ്ദേഹം തന്റെ പ്രഥമ ശബ്ദചിത്രമായ ദ് സൈൻ ഓഫ് ക്രോസ് നിർമിച്ചു.
വൻബഡ്ജറ്റ് ചിത്രങ്ങളിലൂടെ ദൃശ്യവിസ്മയങ്ങളൊരുക്കിയ ലോകത്തിലെ ഒന്നാം കിട നിർമാതാക്കളിൽ ആദ്യത്തെയാളാണ് ഡി മില്ലെ എന്നു പറയാം. പ്രശസ്തമായ ടെൻ കമാന്റ്മെന്റ്സിന്റെ നിർമാതാവ് ഇദ്ദേഹമാണ്.
ദ് ഗ്രേറ്റെസ്റ്റ് ഷോ ഓൺ എർത്ത് അക്കാദമി അവാർഡ് കരസ്ഥമാക്കി. സമകാലിക വിഷയങ്ങളെ അധികരിച്ചുളള ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രധാനപ്പെട്ടവ മെയ് ൽ ആൻഡ് ഫിമെയ് ൽ (1916), ദ് ഗോഡെസ്സ് ഗേൾ (1929) എന്നിവയാണ്. ആകെ 70 ചിത്രങ്ങൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.
1936 മുതൽ 45 വരെ ദ് ലക്സ് റേഡിയോ തിയെറ്ററിന്റെ ബാനറിൽ നിരവധി റേഡിയോ നാടകങ്ങളും ഡി മില്ലെ നിർമിച്ചു. 1959 ജനുവരി 21-ന് പുതിയൊരു ചിത്രത്തിന്റെ നിർമ്മാണ വേളയിൽ ഹോളിവുഡ്ഡിൽ അന്തരിച്ചു.
വർഷം | ചിത്രം | അക്കാദമി അവാർഡ് നേടിയവ | അക്കാദമി അവാർഡ് നൊമിനേഷൻ |
---|---|---|---|
1919 | മെയിൽ ആൻഡ് ഫിമെയിൽ | ||
1926 | ദി വോൾഗ ബോട്ട്മാൻ | ||
1927 | ദി കിംഗ് ഓഫ് കിംഗ്സ് | ||
1928 | വാക്കിംഗ് ബാക് | ||
1928 | സ്കൈസ്ക്റാപെർ | ||
1929 | ദി ഗൊഡ്ലെസ്സ് ഗേൾ | ||
1929 | ഡൈനാമൈറ്റ് | ||
1930 | മാഡം സാതാൻ | ||
1931 | ദി സ്ക്വാ മാൻ | ||
1932 | ദി സൈൻ ഓഫ് ദി ക്രോസ് | ||
1933 | ദിസ് ഡേ ആൻഡ് ഏജ് | ||
1934 | ഫോർ ഫ്രിജിറ്റെന്റ് പ്യൂപിൾ | ||
1934 | ക്ലിയോപാട്ര | 1 | 5 |
1935 | ദി ക്രൂസെയിഡ് | 0 | 1 |
1936 | ദി പ്ലെയിൻസ്മാൻ | ||
1938 | ദി ബുക്കാനീർ | 1 | 0 |
1939 | യൂണിയൻ പസിഫിക് | 1 | 0 |
1940 | നോർത്ത് വെസ്റ്റ് മൗണ്ടെഡ് പൊലീസ് | 1 | 4 |
1942 | റിപീറ്റ് ദി വൈൽഡ് വിൻഡ് | 1 | 2 |
1944 | ദി സ്റ്റോറി ഒഫ് ഡോക്ടർ വാസ്സൽ | 1 | 0 |
1947 | അൺകോൺക്വേർഡ് | 1 | 0 |
1948 | കാലിഫോർണിയാസ് ഗോൾഡെൻ ബിഗിനിംഗ് | ||
1949 | സാംസൺ അൻഡ് ഡെലില | 2 | 5 |
1952 | ദി ഗ്രേറ്റെസ്റ്റ് ഷോ ഓൺ എർത്ത് | 2 | 5 |
1956 | ദി ടെൻ കമാൻഡ്മെന്റ്സ് (1956 ഫിലിം) | 1 | 7 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.