From Wikipedia, the free encyclopedia
ഇസ്രയേലി അറബ് രാഷ്ട്രീയ പ്രവർത്തകയാണ് ഹനീൻ സഹബി. (English: Haneen Zoabi, also Hanin Zoubi (അറബി: حنين زعبي, ഹീബ്രു: חנין זועבי; born 23 May 1969) ഇസ്രയേൽ നാഷണൽ ലെജിസ്ലേറ്റീവ് കൗൺസിലായ ഹക്നീസതിൽ അംഗമാണ് ഹനീൻ. ഇസ്രയേലിലെ നാല് അറബ് രാഷ്ട്രീയ പാർട്ടികൾ അടങ്ങിയ സഖ്യമായ ജോയിന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ബലദ് പാർട്ടി പ്രവർത്തകയാണ്.[1] 2009ലും 2013ലും നടന്ന ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു.[1][2]
Haneen Zoabi | |
---|---|
Member of the Knesset | |
ഓഫീസിൽ 24 February 2009 – 30 March 2019 | |
പിൻഗാമി | Ofer Cassif |
മണ്ഡലം | Joint List |
Faction represented in the Knesset | |
2009–2015 | Balad |
2015–2019 | Joint List |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Nazareth, Israel | 23 മേയ് 1969
ദേശീയത | Palestinian-Israeli |
രാഷ്ട്രീയ കക്ഷി | Balad |
വിദ്യാഭ്യാസം | University of Haifa, Hebrew University of Jerusalem |
ജോലി | Politician |
1969 മെയ് 23ന് നസ്രേത്തിലെ ഒരു മുസ്ലി കുടുംബത്തിൽ ജനിച്ചു.[3] ഹൈഫ സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിലും സൈക്കോളജിയിലും ബിരുദം നേടി. ജറുസലേമിലെ ഹീബ്രു സർവ്വകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ എം എ ബിരുദം നേടി. .[4] മാധ്യമ പഠനത്തിൽ ബിരുദം നേടിയ ഇസ്രയേലിലെ ആദ്യ അറബ് പൗരയാണ് ഹനീന. അറബ് സ്കൂളുകളിൽ മാധ്യമ പഠനം തുടങ്ങിയതും ഇവരാണ്.[1] ഗണിത ശാസ്ത്ര അദ്ധ്യാപികയായും ഇസ്രയേൽ വിദ്യാഭ്യാസ മന്ത്രാലയത്തിൽ സ്കൂൾ പരിശോധകയായും ജോലി ചെയ്തു.[1] നസ്രേത്തിലെ മുൻ മേയറും 1949 മുതൽ 1959വരെയും 1965 മുതൽ 1979 വരെയും ഇസ്രയേൽ ലെജിസ്ലേറ്റീവിൽ അംഗവുമായിരുന്ന സൈഫുദ്ദീൻ അൽ സഹബിയുടെയും ഇസ്രയേൽ സർക്കാരിലെ ആദ്യ അംഗവും ഡെപ്യൂട്ടി ആരോഗ്യ മന്ത്രിയുമായിരുന്ന അബ്ദുൽ അസീസ് അൽ സഹബിയുടെയും ബന്ധുവാണ്.[5]
2001ൽ ബലദ് പാർട്ടിയിൽ ചേർന്നു. 2003ൽ ഇഹ്ലാം എന്ന പേരിൽ ഇസ്രയേലിലെ പലസ്തീനിയൻ അറബികൾക്ക് വേണ്ടി മീഡിയ സെന്റർ ആരംഭിച്ചു. 2009ൽ രാഷ്ട്രീയ പ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടി സ്ഥാനം രാജിവെക്കുന്നത് വരെ മീഡിയ സെന്ററിന്റെ ഡയറക്ടറായിരുന്നു.2009ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.