ഹെംലോക്ക് തടാകം

From Wikipedia, the free encyclopedia

ഹെംലോക്ക് തടാകംmap

ഹെംലോക്ക് തടാകം ഫിംഗർ തടാകങ്ങളിലെ വലിപ്പം കുറഞ്ഞ ഒരു തടാകമാണ്. റോച്ചെസ്റ്റർ നഗരത്തിന് തെക്കുഭാഗത്ത് ന്യൂയോർക്ക് സംസ്ഥാനത്തെലിവിംഗ്സ്റ്റൺ കൗണ്ടിയിൽ ഭൂരിഭാഗവും സ്ഥിതിചെയ്യുന്ന ഈ തടാകത്തിൻറെ ഒരു ഭാഗം ഒണ്ടാറിയോ കൗണ്ടിയിലേക്കുകൂടി വ്യാപിച്ചുകിടക്കുന്നു. തടാകത്തിന്റെ സെനെക പേരായ ഓ-നെഹ്-ഡാ ടെ-കാർ-നെ-ഒ-ഡി എന്നതിന്റെ വിവർത്തനമാണ് ഹെംലോക്ക് എന്നത്.[2][3]

വസ്തുതകൾ ഹെംലോക്ക് തടാകം, സ്ഥാനം ...
ഹെംലോക്ക് തടാകം
Thumb
View north from boat launch in the evening.
Thumb
ഹെംലോക്ക് തടാകം
ഹെംലോക്ക് തടാകം
Location of Hemlock Lake within New York.
Thumb
ഹെംലോക്ക് തടാകം
ഹെംലോക്ക് തടാകം
ഹെംലോക്ക് തടാകം (the United States)
സ്ഥാനംLivingston and Ontario counties, New York, United States
ഗ്രൂപ്പ്ഫിംഗർ തടാകങ്ങൾ
നിർദ്ദേശാങ്കങ്ങൾ42°43′07″N 77°36′32″W
TypeGround moraine
പ്രാഥമിക അന്തർപ്രവാഹംസ്പ്രിംഗ് വാട്ടർ ക്രീക്ക്, ലൈം ക്ലിൻ ക്രീക്ക്, റെയ്നോൾഡ്സ് ഗള്ളി
Primary outflowsഹെംലോക്ക് ഔട്ട്ലെറ്റ്
Basin countriesഅമിരിക്കൻ ഐക്യനാടുകൾ
പരമാവധി നീളം7 mi (11 km)
പരമാവധി വീതി0.5 mi (0.80 km)
ഉപരിതല വിസ്തീർണ്ണം1,800 acres (730 ha)
ശരാശരി ആഴം45 ft (14 m)
പരമാവധി ആഴം91 ft (28 m)
Water volume.024 cu mi (0.10 km3)
ഉപരിതല ഉയരം906 ft (276 m)[1]
അടയ്ക്കുക

വിവരണം

ഏഴ് മൈൽ (11 കിലോമീറ്റർ) നീളവും ഏകദേശം 0.5 മൈൽ (0.80 കിലോമീറ്റർ) വീതിയുമുള്ളതാണ് ഹെംലോക്ക് തടാകം. 1,800 ഏക്കർ (7 ചതുരശ്ര കിലോമീറ്റർ) ഉപരിതല വിസ്തീർണ്ണമുള്ള ഇതിന്റെ പരമാവധി ആഴം 91 അടിയും (28 മീ) ശരാശരി ആഴം 45 അടിയുമാണ് (14 മീറ്റർ). തടാകം റോച്ചെസ്റ്റർ നഗരത്തിലെ ഒരു പ്രധാന ജലസ്രോതസ്സായതിനാൽ തീരദേശ വികസനം ഇവിടെ പരിമിതപ്പെടുത്തിയിരിക്കുന്നതു കൂടാതെ ബോട്ടുകളുടെ നീളം 16 അടിയിൽ കൂടുതലാകാനും അവയുടെ ഔട്ട്‌ബോർഡ് മോട്ടോറുകൾ 10 കുതിരശക്തിയിൽ കൂടുതലാകാനും പാടില്ല എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.[4] അതുപോലെതന്നെനീന്തൽ അനുവദനീയവുമല്ലാത്ത ഒരു തടാകമാണിത്.

തടാകത്തിന്റെ സവിശേഷത ഇവിടെയുള്ള കരഭൂമിയാൽ ചുറ്റപ്പെട്ട ജലത്തിൽ വളരുന്ന സാൽമൺ മത്സ്യമാണ്. കൂടാതെ, തടാകത്തിൽ റെയിൻബോ ട്രൗട്ട്, തവിട്ടു ട്രൗട്ട്, ലേക്ക് ട്രൗട്ട്, സ്മോൾ‌മൗത്ത് ബാസ്, ലാർജ് ‌മൗത്ത് ബാസ്, റോക്ക് ബാസ്, ചെയിൻ പിക്കറൽ, ബ്രൌൺ ബുൾ‌ഹെഡ്, യെല്ലോ പെർ‌ച്ച്, വാലിയേ, ബ്ലാക്ക് ക്രാപ്പി എന്നീ മത്സ്യയിനങ്ങളും ഉൾപ്പെടുന്നു.[5][6]

ചരിത്രം

1770 കളുടെ അവസാനം വരെ തടാകവും പരിസര പ്രദേശങ്ങളും ഉപയോഗിച്ചിരുന്ന സെനേക്ക വർഗ്ഗക്കാർ തടാകത്തിന്റെ തെക്കേയറ്റം വേട്ടയാടലിനും മീൻപിടുത്തത്തിനുമായി ഉപയോഗിച്ചിരുന്നു. 1779 സെപ്റ്റംബറിൽ സള്ളിവൻ പര്യവേഷണത്തിന്റെ ഭാഗമായി ജനറൽ ജോൺ സള്ളിവനും സൈന്യവും തദ്ദേശീയരെ തടാക മേഖലയിൽനിന്ന് പുറത്താക്കി.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.