From Wikipedia, the free encyclopedia
ചൈനയിലെ ഒരു സ്വയംഭരണപ്രദേശമാണ് നിൻഗ്സിയ (ചൈനീസ്: 宁夏; പിൻയിൻ: Níngxià; Wade–Giles: Ning-hsia; pronounced [nǐŋɕjâ]). ഔദ്യോഗികനാമം നിൻഗ്സിയ ഹുയി സ്വയംഭരണപ്രവിശ്യ (എൻ.എച്ച്.എ.ആർ.) എന്നാണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് ഇതിന്റെ സ്ഥാനം. പണ്ട് ഒരു സാധാരണ പ്രവിശ്യയായിരുന്ന നിൻഗ്സിയയെ 1954-ൽ ഗാൻസുവുമായി ലയിപ്പിക്കുകയും 1958-ൽ ഗാൻസുവിൽ നിന്ന് വിഭജിച്ച് ഹുയി ജനനതയ്ക്കായുള്ള ഒരു സ്വയംഭരണപ്രവിശ്യയാക്കി മാറ്റുകയുമായിരുന്നു. ഹുയി ജനത ചൈനയിലെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടെ 56 ദേശീയതകളിൽ ഒന്നാണ്.
നിൻഗ്സിയ ഹുയി സ്വയംഭരണപ്രവിശ്യ | |
---|---|
സ്വയംഭരണപ്രവിശ്യ | |
Name transcription(s) | |
• ചൈനീസ് | 宁夏回族自治区 (നിൻഗ്സിയ ഹുയിസു സിഷിക്വു) |
• ചുരുക്കെഴുത്ത് | ലഘൂകരിച്ച ചൈനീസ്: 宁; പരമ്പരാഗത ചൈനീസ്: 寧; പിൻയിൻ: Níng |
• സിയാവോ'എർജിംഗ് | نٍ شيَا خُوِ ذُوْ ذِ جِ ثُوْ |
നിൻഗ്സിയ ഹുയി സ്വയംഭരണപ്രവിശ്യയുടെ സ്ഥാനം കാണിക്കുന്ന ഭൂപടം | |
നാമഹേതു | 宁/寧 നിൻഗ്—പ്രശാന്തമായത് 夏 സിയ—പടിഞ്ഞാറൻ സിയ "പ്രശാന്തമായ സിയ" |
തലസ്ഥാനം (ഇത് ഏറ്റവും വലിയ നഗരവുമാണ്) | യിഞ്ചുവാൻ |
വിഭാഗങ്ങൾ | 5 പ്രിഫെക്ചറുകൾ, 21 കൗണ്ടികൾ, 219 ടൗൺഷിപ്പുകൾ |
• സെക്രട്ടറി | ലി ജിയാൻഹുവ |
• ഗവർണർ | ലിയു ഹുയി |
• ആകെ | 66,000 ച.കി.മീ.(25,000 ച മൈ) |
•റാങ്ക് | 27-ആമത് |
(2010)[1] | |
• ആകെ | 6,301,350 |
• റാങ്ക് | 29-ആമത് |
• ജനസാന്ദ്രത | 89.1/ച.കി.മീ.(231/ച മൈ) |
• സാന്ദ്രതാ റാങ്ക് | 25-ആമത് |
• ജനവിഭാഗങ്ങളുടെ വിതരണം | ഹാൻ: 62% ഹുയി: 34% മഞ്ചു: 0.4% |
• ഭാഷകളും ഭാഷാഭേദങ്ങളും | ലാൻയിൻ മൻഡാരിൻ, ഷോൺഗ്യുവാൻ മൻഡാരിൻ |
ISO കോഡ് | CN-64 |
ജി.ഡി.പി. (2011) | റെന്മിൻബി 20600 കോടി യു.എസ്.$ 3270 കോടി (29-ആമത്) |
- പ്രതിശീർഷം | റെന്മിൻബി 26,860 യു.എസ്.$ 3,968 (17-ആമത്) |
എച്ച്.ഡി.ഐ. (2008) | 0.766 (medium) (23-ആമത്) |
വെബ്സൈറ്റ് | http://www.nx.gov.cn/ |
നിൻഗ്സിയ | |||||||||||||||||||||||||||||||||||
Simplified Chinese | 宁夏 | ||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Traditional Chinese | 寧夏 | ||||||||||||||||||||||||||||||||||
Xiao'erjing | نٍ شيَا | ||||||||||||||||||||||||||||||||||
Postal | Ningsia | ||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||
Ningxia Hui Autonomous Region | |||||||||||||||||||||||||||||||||||
Simplified Chinese | 宁夏回族自治区 | ||||||||||||||||||||||||||||||||||
Traditional Chinese | 寧夏回族自治區 | ||||||||||||||||||||||||||||||||||
Xiao'erjing | نٍ شيَا خُوِ ذُوْ ذِ جِ ثُوْ | ||||||||||||||||||||||||||||||||||
|
കിഴക്ക് ഷാൻക്സി, തെക്കും പടിഞ്ഞാറും ഗാൻസു, വടക്ക് ഇന്നർ മംഗോളിയ സ്വയംഭരണപ്രദേശം എന്നിവയാണ് നിൻഗ്സിയയുടെ അതിരുകൾ. ഏകദേശം 66400 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം. ഈ പ്രദേശം ഏറിയപങ്കും മരുഭൂമിയാണ്. ലോവെസ് പീഠഭൂമിയുടെ ഒരു ഭാഗം ഈ പ്രവിശ്യയിൽ പെടുന്നു. മഞ്ഞനദീതടത്തിലെ സമതലവും ഈ പ്രവിശ്യയുടെ ഭാഗമാണ്. വടക്കു കിഴക്കൻ അതിർത്തിയിൽ വന്മതിലിന്റെ ഭാഗങ്ങളുമുണ്ട്. വർഷങ്ങൾ കൊണ്ട് ഇവിടെ കനാലുകളുടെ വലിയ ശൃംഖല നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഭൂമി തിരികെപ്പിടിക്കലും ജലസേചനവും കൃഷി ചെയ്യാവുന്ന ഭൂമിയുടെ വിസ്തൃതി വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.