അസെറ്റൈൽകൊളൈൻ
രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
ഒരു കാർബണിക സംയുക്തമാണ് അസെറ്റൈൽകൊളൈൻ(Acetylcholine).അസെറ്റിക് ആസിഡും കൊളൈനും തമ്മിൽ പ്രവർത്തിച്ചുണ്ടാകുന്ന ഒരു എസ്റ്ററാണിത്.മനുഷ്യനുൾപ്പടെ പല ജന്തുക്കളുടേയും മസ്തിഷ്ക്കത്തിലും ശരീരത്തിലും ഒരു പ്രധാന നാഡീയപ്രേഷകമായി ഇത് പ്രവർത്തിക്കുന്നു.നാഡീ പേശീ വിടവുകളിലെ( neuromuscular junction) നാഡീയപ്രേഷകമാണ് അസെറ്റൈൽകൊളൈൻ.പേശികളെ ചലിപ്പിക്കുവാനായി നാഡികൾ സ്രവിക്കുന്ന രാസപദാർഥമാണിത്.അസെറ്റൈൽകൊളൈന്റെ പ്രവർത്തനത്തെ കൂട്ടുകയോ(cholinergic) കുറയ്ക്കുകയോ(anticholinergic) ചെയ്യുന്ന രാസവസ്തുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അത് ശരീരത്തിന്റെ തളർച്ചക്കോ ശക്തമായ വിറയലിനോ കാരണമാകാം.


Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads