അട്രൊപിൻ

From Wikipedia, the free encyclopedia

അട്രൊപിൻ
Remove ads

പ്രകൃതിദത്തമായ ഒരു ബെല്ലഡോണ ആൽക്കലോയ്ഡ് ആണ് അട്രോപിൻ. ചിലതരം മസ്കാരിനിക് വിഷവാതകങ്ങൾ, ഓർഗാനോ ഫോസ്ഫേറ്റ് കീടനാശിനികൾ എന്നിവ കാരണമായി ഉണ്ടാകുന്ന വിഷബാധകൾക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്ന ഒരു ജീവൻരക്ഷാഔഷധമാണ് അട്രൊപിൻ (Atropine). ഹൃദയമിടിപ്പ് കുറയുന്നതു തടയാനും ശസ്ത്രക്രിയയ്ക്കിടെ ഉമിനീരിന്റെ ഒഴുക്ക് കുറയ്ക്കാനും പ്രയോജനപ്പെടുന്നു.

വസ്തുതകൾ Clinical data, Trade names ...
Thumb
An ampoule containing atropine injection 1mL/0.5mg.


അട്രോപ ബെല്ലഡോണ എന്ന സസ്യത്തിൽ നിന്നാണ് ആദ്യമായി ഈ ഔഷധം വേർതിരിച്ചെടുത്തത്. എന്നാൽ സോളനേസിയേ കുടുംബത്തിലെ നിരവധി സസ്യങ്ങൾ ഇതുത്പാദിപ്പിക്കുന്നുണ്ട്. [3]

സാധാരണയായി സിരയിലേക്കോ പേശിയിലേക്കോ കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. സിരയിലേക്ക് കുത്തിവച്ചാൽ ഒരു മിനിറ്റിനകം ഈ ഔഷധം പ്രവർത്തിച്ചുതുടങ്ങുന്നു.ഒരു മണിക്കൂർ വരെ ഇതിന്റെ ഫലം ലഭിക്കും. വിഷബാധയിൽ ഉയർന്ന അളവിൽ കുത്തിവയ്ക്കേണ്ടതായി വരും. അസെറ്റൈൽകൊളൈൻ എന്ന നാഡീയപ്രേഷകത്തെ തടയുക വഴി അട്രൊപിൻ പാരാസിമ്പതെറ്റിക് നാഡിവ്യവസ്ഥയെ മന്ദീഭവിപ്പിക്കുന്നു. ഇതാണ് അട്രൊപിന്റെ ഔഷധഗുണത്തിന് കാരണം. വായവരൾച്ച, കൃഷ്ണമണികളുടെ വികാസം, മൂത്രതടസ്സം, മലബന്ധം, കൂടിയ ഹൃദയമിടിപ്പ് തുടങ്ങിയവയാണ് സാധാരണ പാർശ്വഫലങ്ങൾ. ഗ്ലൂക്കോമയുള്ള രോഗികൾക്ക് അട്രൊപിൻ നിഷിദ്ധമാണ്. ശരീരസ്രവങ്ങളുടെ ഉത്പാദനം നിർത്തുകയാണ് അട്രോപിൻ ചെയ്യുന്നത്. ഉദാ: ഉമിനീർ, മൂത്രം, വിയർപ്പ് തുടങ്ങിയവ.

സോളനേസീ കുടുംബത്തിൽപ്പെട്ട ഉമ്മം, ബെല്ലഡോണ തുടങ്ങിയ പലസസ്യങ്ങളിലും പ്രകൃതിദത്തമായ അട്രൊപിൻ കാണപ്പെടുന്നുണ്ട്. ട്രൊപിൻ, ട്രൊപിൿ ആസിഡ് എന്നീ രാസവസ്തുക്കൾ ഹൈഡ്രൊക്ലോറിക് ആസിഡിന്റെ സാന്നിധ്യത്തിൽ പ്രവർത്തിക്കുമ്പോൾ കൃത്രിമ അട്രൊപിൻ ലഭിക്കുന്നു. ലോകാരോഗ്യസംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അട്രൊപിൻ താരതമ്യേന വിലകുറഞ്ഞ ഒരു ഔഷധമാണ്.

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads