ഷിക്കാഗോ
അമേരിക്കയിലെ ഒരു സ്ഥലം From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും അമേരിക്കൻ മദ്ധ്യപടിഞ്ഞാറൻ പ്രദേശത്തെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് ഷിക്കാഗൊ (/ʃɪˈkɑːɡoʊ/ ⓘ or /ʃɪˈkɔːɡoʊ/). 2010ലെ സെൻസസ് പ്രകാരം ഇവിടെ 27 ലക്ഷം പേർ വസിക്കുന്നു.[1] ഷിക്കാഗോ നഗരം പൊതുവേ “കാറ്റടിക്കുന്ന നഗരം” (വിൻഡി സിറ്റി) എന്ന് അറിയപ്പെടുന്നു. "ഷിക്കാഗോലാൻഡ്" എന്നും അറിയപ്പെടുന്ന ഷിക്കാഗോയുടെ മെട്രൊപ്പൊളിറ്റൻ പ്രദേശം സമീപത്തുള്ള ഇന്ത്യാന, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ 98 ലക്ഷം പേർ അധിവസിക്കുന്ന ഈ പ്രദേശം ന്യൂയോർക്ക് സിറ്റിയുടെയും, ലോസ് ആഞ്ചലസിന്റെയും മെട്രോപ്പൊളിറ്റൻ പ്രദേശങ്ങൾ കഴിഞ്ഞാൽ മൂന്നാമതാണ്.[4][5][6] കുക്ക് കൗണ്ടിയുടെ ആസ്ഥാനമായ ഷിക്കാഗോ നഗരത്തിന്റെ കുറച്ചുഭാഗം ഡ്യൂപേജ് കൗണ്ടിയിലുമുണ്ട്.
മിഷിഗൺ തടാകത്തിന്റെ തെക്കുപടിഞ്ഞാറെ കരയിൽ 1833 ൽ ഒരു തുറമുഖ നഗരമായാണു ഷിക്കാഗൊ സ്ഥാപിക്കപ്പെട്ടത്.[7]
Remove ads
ചരിത്രം
"കാട്ടുള്ളി" അഥവാ "കാട്ടുവെളുത്തുള്ളി" എന്നൊക്കെ അർത്ഥമുള്ള "ഷിക്കാവ"(shikaakwa) എന്ന റെഡ് ഇന്ത്യൻ പദത്തിന്റെ ഫ്രഞ്ച് തരം ഉച്ചാരണത്തിൽനിന്നാണ് "ഷിക്കാഗോ" എന്ന പേര് ഉദ്ഭവിച്ചത്[8][9][10][11]. ഷിക്കാഗോ എന്ന പേര് സൂചിപ്പിക്കുന്ന അറിയപ്പെടുന്ന ആദ്യ കൈയെഴുത്തുപ്രതി നഗരത്തെ "Checagou" എന്നു സൂചിപ്പിച്ച് 1679ൽ റൊബർട്ട് ദെ ലസൽ രചിച്ച ഓർമ്മക്കുറിപ്പുകളാണ്.[12] പിന്നീട് 1688ൽ ഹെൻറി ഷൗടെൽ തന്റെ കുറിപ്പുകളിൽ ഈ പ്രദേശത്ത് ഷിക്കാഗ്വൊവ ("chicagoua") എന്ന പേരിലുള്ള കാട്ടുള്ളി ധാരാളമുണ്ട് എന്ന് സൂചിപ്പിച്ചിരുന്നു.[9].
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, ഈ പ്രദേശത്ത് മയാമി, സൌക്ക്, ഫോക്സ് ജനതയ്ക്ക് ശേഷം വന്ന ഒരു അമേരിക്കൻ ഇന്ത്യൻ ഗോത്രക്കാരനായ പൊട്ടവട്ടോമികൾ താമസിച്ചിരുന്നു. പര്യവേക്ഷകൻ ജീൻ ബാപ്റ്റിസ്റ്റ് പോയിന്റ് ഡു സെബിൾ ആയിരുന്നു ചിക്കാഗോയിലെ ആദ്യത്തെ തദ്ദേശീയനല്ലാത്ത സ്ഥിരതാമസക്കാരൻ. ആഫ്രിക്കൻ, ഫ്രഞ്ച് വംശജനായി ഡു സാബിൾ 1780 കളിലാണ് ഇവിടെ എത്തിച്ചർന്നത്.[13][14][15] "ഷിക്കാഗോയുടെ സ്ഥാപകൻ" എന്നാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്.
Remove ads
സിറ്റിസ്കേപ്പ്


സാമ്പത്തികം
ബോയിങ് കമ്പനിയുടെ ആസ്ഥാനം 2001 മുതൽ ഷിക്കാഗൊയിലാണു. ഈ നഗരത്തിലും പരിസരത്തിലുമായി ആസ്ഥാനമുള്ള മറ്റു പ്രധാന കമ്പനികളിൽ മക്-ഡൊനാൽഡ്സ്, മോട്ടറൊള എന്നിവയും ഉൾപ്പെടുന്നു.
ജനസംഖ്യാവിതരണം
ജനസംഖ്യാവൈവിധ്യമാർന്ന ഈ നഗരത്തിൽ 36.39% കറുത്ത വർഗ്ഗക്കാറും 31.32% വെള്ളക്കാരുമാണു. അമേരിക്കൻ ഐക്യനാടുകളിൽ ഭാരതീയവശജരുടെ എണ്ണത്തിൽ ന്യൂ യോർക്ക്, സാൻ ഫ്രാൻസിസ്ക്കൊ എന്നിവക്കു പുറകിലായി മൂന്നാം സ്ഥാനത്തു നിൽക്കുന്ന നഗരമാണു ഷിക്കാഗൊ.
ഭരണം
മേയർ റിച്ചാർഡ് എം. ഡാലി ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്. ഡെമോക്രാറ്റിക് പാർട്ടിക്കു ഭൂരിപക്ഷമുള്ള ഇവിടെ 1927നു ശേഷം റിപ്പബ്ലിക്കൻ പാർട്ടിയിൽപ്പെട്ട ആരും മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.
വിദ്യാഭ്യാസം
യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗൊ, നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി എന്നിവയാണു പ്രധാന യൂണിവേഴ്സിറ്റികൾ.
ഗതാഗതം
ഷിക്കാഗൊ തുറമുഖം ലോകത്തിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണു. ആംട്രാക് ഷിക്കാഗൊ യൂണിയൻ സ്റ്റേഷനിൽ നിന്നും ന്യൂ യോർക്ക്, ന്യൂ ഓർലിയൻസ്, സാൻ ഫ്രാൻസിസ്ക്കൊ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കു റയിൽ സർവീസ് നടത്തുന്നു. - സിറ്റിയിലും പരിസരപ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന മെട്രോ റയിൽ (എൽ ) ഗതാതം നടത്തുന്നതു ഷിക്കാഗൊ ട്രാൻസിറ്റ് അതോറിറ്റി ആണു.
ഐ 90, ഐ 94, ഐ 57, ഐ 55, ഐ 80, ഐ 88 എന്നീ അന്തർസംസ്ഥാനപാതകൾ ഈ നഗരത്തിലും പരിസരങ്ങളിലുമായി കടന്നുപോകുന്നു.
ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ ഒന്നായ ഒ'ഹെയർ വിമാനത്താവളം നഗരത്തിന്റെ വടക്കു പടിഞ്ഞാറയും മിഡ് വേ വിമാനത്താവളം തെക്കു ഭാഗത്തായും സ്ഥിതി ചെയ്യുന്നു. എയർ ഇന്ത്യയുടെ മുംബൈ, ദില്ലി സർവീസുകൾ ഒ'ഹെയറിൽ നിന്നുമാണു പുറപ്പെടുന്നതു.
Remove ads
കുറിപ്പുകൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads