ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സ്
From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ 12 കൗണ്ടികൾ ചേർത്ത് 2003 യു.എസ്. സെൻസസ് നിശ്ചയിച്ച ഔദ്യോഗിക പേരാണ് ഡാളസ്-ഫോർട്ട് വർത്ത്-ആർലിങ്ടൺ മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയ. ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിനെ പ്രധാനമായും ഡാളസ്–പ്ലേനോ–ഇർവിങ്, ഫോർട്ട് വർത്ത്–ആർലിങ്ടൺ എന്നീ രണ്ടു മെട്രോപ്പൊളിറ്റൻ ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. പ്രദേശവാസികൾ പൊതുവേ പ്രദേശത്തെ സൂചിപ്പിക്കാൻ ഡാളസ്/ഫോർട്ട് വർത്ത് മെട്രോപ്ലക്സ്, DFW, ദി മെട്രോപ്ലക്സ് എന്നിങ്ങനെയൊക്കെയുള്ള അനൗദ്യോഗികപേരുകൾ ഉപയോഗിക്കുന്നു. നോർത്ത് ടെക്സസിലെയും നോർത്ത് സെൻട്രൽ ടെക്സസിലെയും സാമ്പത്തിക സാംസ്കാരിക സിരാകേന്ദ്രമാണ് അമേരിക്കൻ ഐക്യനാടുകളിൽ സമുദ്രാതിർത്തിയില്ലാത്ത മെട്രോപ്പൊളിറ്റൻ പ്രദേശങ്ങളിൽവച്ച് ഏറ്റവും വലിയ ഈ പ്രദേശം[3].
Remove ads
മെട്രോപ്ലക്സ് കൗണ്ടികൾ
യു.എസ്. സർക്കാർ നിശ്ചയിച്ചതുപ്രകാരം

- കോളിൻ കൗണ്ടി
- ഡാളസ് കൗണ്ടി
- ഡെൽറ്റ കൗണ്ടി
- ഡെന്റൺ കൗണ്ടി
- എല്ലിസ് കൗണ്ടി
- ഹണ്ട് കൗണ്ടി
- ജോൺസൺ കൗണ്ടി
- കോഫ്മാൻ കൗണ്ടി
- പാലോ പിന്റോ കൗണ്ടി
- പാർക്കർ കൗണ്ടി
- റോക്ക്വാൾ കൗണ്ടി
- റ്ററന്റ് കൗണ്ടി
- വൈസ് കൗണ്ടി
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads