ടെഫ്ലോൺ

From Wikipedia, the free encyclopedia

ടെഫ്ലോൺ
Remove ads

ഒരിനം പ്ലാസ്റ്റിക്കിനെയാണ് ടെഫ്ലോൺ എന്നു വിളിക്കുന്നത്. രാസനാമം: പോളി ടെട്രാ ഫ്ളൂറോ എതിലീൻ. പൂർണമായും ഫ്ളൂറിനീകരിക്കപ്പെട്ട ഫ്ളൂറോ കാർബൺ വിഭാഗത്തിലുൾപ്പെടുന്ന ഒരു പ്ലാസ്റ്റിക്കാണിത്. ടെട്രാ ഫ്ളൂറോ എതിലീൻ എന്ന സംയുക്തമാണ് ഏകകം. ഹൈഡ്രജൻ ഫ്ളൂറൈഡ് ഉപയോഗിച്ച് ക്ലോറോഫോം രണ്ട് ഘട്ടങ്ങളായി ഫ്ളൂറിനീകരിച്ചശേഷം 850oയിൽ ചൂടാക്കുമ്പോൾ രാസവിയോജനം വഴി ടെട്രാ ഫ്ളൂറോ എതിലീൻ ലഭിക്കുന്നു.

വസ്തുതകൾ Names, Identifiers ...

CHCl3 ---> SbF3 CHF2Cl ---> 850oC CF2 = CF2 + 2HCl

ടെട്രാ ഫ്ളൂറോ എതിലീൻ പോളിമറീകരണത്തിനു വിധേയമാക്കുമ്പോൾ ടെഫ്ളോൺ ഉണ്ടാവുന്നു. (തന്മാത്രാഭാരം 5,00,000 - 20,00,000) പെർസൾഫേറ്റുകളും ഹൈഡ്രജൻ പെറോക്സൈഡുമാണ് ഫ്രീറാഡിക്കൽ പ്രാരംഭികങ്ങളായി പ്രവർത്തിക്കുന്നത്.

Remove ads

ഗുണധർമങ്ങൾ

സുമാർ 90 ശതമാനം പരൽ ഘടനയുള്ള ടെഫ്ളോൺ മൃദുവും അതാര്യവുമാണ്; നിറം ഏതാണ്ട് വെള്ളയാണ്. രാസികമായി നിഷ്ക്രിയമായ ഒരു പ്ളാസ്റ്റിക്കാണിത്. ഗാഢ നൈട്രിക്, സൾഫ്യൂറിക് അമ്ളങ്ങൾ പോലുള്ള ശക്തമായ മാധ്യമങ്ങളെ പോലും പ്രതിരോധിക്കാൻ ടെഫ്ളോണിന് കഴിയും. ഇന്ന് അറിയപ്പെടുന്ന ഒരു ലായകത്തിലും ടെഫ്ളോൺ കുതിരുകയോ, ലയിക്കുകയോ ഇല്ല. ദീർഘകാലം ഉയർന്ന മർദ്ദ പരിതഃസ്ഥിതികളിൽ ഫ്ളൂറിനുമായി സമ്പർക്കം ഉണ്ടാവുകയാണെങ്കിൽ പോളിമറിന്റെ ഗുണങ്ങളിൽ കുറവ് സംഭവിക്കാനിടയുണ്ട്. ടെഫ്ളോൺ വളരെ ഉയർന്ന താപസ്ഥിരത പ്രദർശിപ്പിക്കുന്ന ഒരു പോളിമറാണ്. ദീർഘകാലം ഉയർന്ന താപനിലയിലിരിക്കുമ്പോഴും വൈദ്യുത-യാന്ത്രിക ഗുണധർമങ്ങളിൽ യാതൊരു മാറ്റവും സംഭവിക്കുന്നില്ല.

Remove ads

ഉപയോഗങ്ങൾ

Thumb
നോൺ സ്റ്റിക്ക് പാത്രം

കാഠിന്യം, വൈദ്യുത താപരോധം, വളരെ കുറഞ്ഞ ഘർഷണാങ്കം എന്നിവയാണ് ടെഫ്ളോണിന്റെ സവിശേഷതകൾ. മോട്ടോറുകൾ, ജനറേറ്ററുകൾ, ട്രാൻസ്ഫോമറുകൾ തുടങ്ങിയവയിലെ വൈദ്യുത വാഹികളുടെ കവചമായി ടെഫ്ളോൺ ഉപയോഗിക്കുന്നു. രാസവ്യവസായ മേഖലകളിൽ കുഴലുകൾ, അടപ്പ്, വാൽവ് ഗാസ്കറ്റ് തുടങ്ങിയവ നിർമ്മിക്കുന്നതിനും പരീക്ഷണശാലകളിൽ രാസരോധക പ്രതലങ്ങളുണ്ടാക്കുന്നതിനും ടെഫ്ളോൺ പ്രയോജനപ്പെടുത്തുന്നുണ്ട്. പാചകം ചെയ്യുന്ന പാത്രത്തിൽ ഭക്ഷണപദാർഥങ്ങൾ ഒട്ടിപ്പിടിക്കുകയും കരിയുകയും ചെയ്യാത്ത നോൺസ്റ്റിക്ക് പ്രതലം നൽകുന്നതിനാണ് ടെഫ്ളോൺ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത്.

മറ്റ് പോളിമറുകളെ പോലെ ടെഫ്ളോൺ ഉരുക്കി വാർത്തെടുക്കാൻ സാധിക്കുകയില്ലെങ്കിലും അച്ചുകളുപയോഗിച്ച് ഏതുരൂപമാതൃകയിലും അനായാസം മുറിച്ചെടുക്കാവുന്നതാണ്.

Remove ads

പുറംകണ്ണികൾ


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെഫ്ലോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads