ഡൈമീഥൈൽ അഡിപേറ്റ്
From Wikipedia, the free encyclopedia
Remove ads
(CH2CH2CO2CH3)2 എന്ന സൂത്രവാക്യമുള്ള ജൈവ സംയുക്തമാണ് ഡൈമീഥൈൽ അഡിപേറ്റ്. ഇത് നിറമില്ലാത്ത, എണ്ണമയമുള്ള ദ്രാവകമാണ്. അഡിപേറ്റുകളിലെ പ്രധാന വാണിജ്യ താൽപ്പര്യം നൈലോണുകളുടെ ഉൽപാദനവുമായി ബന്ധപ്പെട്ടതാണെങ്കിലും, ഈ ഡൈഎസ്റ്റർ ഒരു പ്ലാസ്റ്റിസൈസർ ആയാണ് ഉപയോഗിക്കുന്നത്. പെയിന്റ് സ്ട്രിപ്പിംഗിനും റെസിനുകൾക്കുള്ള ഒരു ലായകമായും ഒരു പിഗ്മെന്റ് ഡിസ്പേഴ്സൻറായും ഇതുപയോഗിക്കുന്നു. [2] [3]
Remove ads
തയ്യാറാക്കൽ
മെഥനോൾ ഉപയോഗിച്ച് അഡിപിക് ആസിഡിന്റെ എസ്റ്ററിഫിക്കേഷൻ വഴിയാണ് ഡൈമീഥൈൽ അഡിപേറ്റ് തയ്യാറാക്കുന്നത്. [4]
ഇത് സാന്ദ്രീകൃത അമോണിയയുമായി പ്രതിപ്രവർത്തിച്ച് ഡയമൈഡ് (CH2CH2C(O)NH2)2 ഉണ്ടാവുന്നു.
വിഷാംശം
അഡിപിക് ആസിഡിന്റെ എസ്റ്ററുകൾ വിഷാംശം കാണിക്കുന്നു. ഈ ഡൈമെഥൈൽ എസ്റ്ററിന്റെ LD50 കണക്കാക്കിയിരിക്കുന്നത് 1800 mg/kg (എലി, ip ) എന്നാണ്. [5]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads