പാട്ടുപ്രസ്ഥാനം

From Wikipedia, the free encyclopedia

Remove ads

മലയാളത്തിലെ ആദ്യത്തെ സാഹിത്യപ്രസ്ഥാനമാണ് പാട്ടുപ്രസ്ഥാനം. മലയാള ഭാഷയുടെ ആധുനിക രൂപത്തിനു മുൻപ് നിലവിലുണ്ടായിരുന്ന രണ്ടു സാഹിത്യ ശാഖകകളാണ് പാട്ടുകൃതികളും മണിപ്രവാളകൃതികളും. രാമായണം യുദ്ധകാണ്ഡതെ അടിസ്ഥാനമാക്കിയ രാമചരിതമാണ് ഇന്ന് ലഭിച്ചതിൽ ഏറ്റവും പഴയ പാട്ടുകൃതി.തമിഴക്ഷരമാലയാണു ഇതിന്റെ രചന യ്ക്കു ഉപയോഗിക്കുന്നത്.ദ്രാവിഡ വൃത്തങ്ങളാണു പാട്ടുകൃതികളിൽ ഉപയോഗിക്കുന്നത്.

വസ്തുതകൾ പ്രാചീനമലയാളസാഹിത്യം ...
Remove ads

ലക്ഷണം

പാട്ടിനു ലക്ഷണം ചെയ്തിരിക്കുന്നത് ലീലാതിലകത്തിലാണ്. അതിൽ ഇപ്രകാരം പറയുന്നു:

"ദ്രമിഡ സംഘാതാക്ഷര നിബദ്ധം
എതുക മോന വൃത്തവിശേഷയുക്തം പാട്ട് "

ദ്രമിഡ (ദ്രാവിഡ) സംഘാതാക്ഷരങ്ങൾ, അതായത് തമിഴ് അക്ഷരമാലയിലെ അക്ഷരങ്ങൾ കൊണ്ട് രചിച്ചതായിരിക്കണം പാട്ട്. 12 സ്വരാക്ഷരങ്ങളും 18 വ്യഞ്ജ്നാക്ഷരങ്ങളും ചേർന്നതാണു ദ്രാവിഡാക്ഷരങ്ങൾ. അതിൽ എതുക, മോന എന്നീ പ്രാസങ്ങൾ വേണം. എതുക എന്നാൽ എല്ലാം പാദത്തിലും രണ്ടാമത്തെ അക്ഷരം ഒരുപോലെ വരുന്നതിനെ എതുക എന്നു പറയുന്നു ദ്വിതീയാക്ഷരപ്രാസം ആണ് എതുക. ഓരോ പാദത്തിലെയും പൂർവോത്തര ഭാഗങ്ങളിലെ ആദ്യാക്ഷരങ്ങൾ യോജിച്ചു വരുന്നതാണ് മോന. സംസ്‌കൃതവൃത്തങ്ങളിൽ നിന്ന് ഭിന്നമായ വൃത്തത്തിലെ കാവ്യം എഴുതാവൂ-ദ്രാവിഡ വൃത്തങ്ങളിൽ കാവ്യം രചിക്കണം. ഇതാണ് വൃത്തവിശേഷം. 'രാമചരിത'രചയിതാവ് ചീരാമനാവാം ആദ്യ പാട്ടുസാഹിത്യകാരൻ.

ശ്രീപത്മനാഭസ്തുതിയാണ് പാട്ടിന് ഉദാഹരണമായി ലീലാതിലകത്തിൽ കൊടുത്തിട്ടുള്ളത്:

തരതലന്താനളന്താ, പിളന്ത പൊന്നൻ
തനകചെന്താർ, വരുന്താമൽ ബാണൻ തന്നെ.
കരമരിന്താ പൊരുന്താനവന്മാരുടെ
കരുളെരിന്താ പുരാനേ മുരാരീ കണാ
ഒരു വരന്താ പരന്താമമേ നീ കനി
ന്തുരകചായീ പിണിപ്പവ്വ നീന്താവണ്ണം
ചിരതരംതാൾ പണിന്തേനയ്യോ താങ്കെന്നെ
ത്തിരുവനന്താപുരം തങ്കുമാനന്തനേ.

Remove ads

പ്രധാന പാട്ടുകൃതികൾ

  1. രാമചരിതം
  2. കണ്ണശ്ശകൃതികൾ
  3. രാമകഥാപ്പാട്ട്
  4. ഭാരതംപാട്ട്
  5. പയ്യന്നൂർ പാട്ട്
  6. തിരുനിഴൽമാല
  7. കൃഷ്ണപ്പാട്ട്‌

വിമർശനങ്ങൾ

പാട്ടുപ്രസ്ഥാനങ്ങളെ പറ്റി വിശദമായി പഠനം നടത്തിയ കെ.എം. ജോർജിന്റെ അഭിപ്രായത്തിൽ പാട്ടുപ്രസ്ഥാനവും അതോടൊപ്പം മണിപ്രവാളപ്രസ്ഥാനവും സാഹിത്യരചനകൾക്കുവേണ്ടി രൂപീകരിക്കപ്പെട്ട സമ്പ്രദായങ്ങളായതിനാൽ ഈ പ്രസ്ഥാനത്തിൽ രചിക്കപ്പെട്ട കൃതികളെ, ഏതു കാലഘട്ടത്തിൽ രചിക്കപ്പെട്ടവയാണെങ്കിലും, അടിസ്ഥാനമാക്കി മലയാളഭാഷയുടെ പരിണാമങ്ങൾ മനസ്സിലാക്കാൻ ഉപയോഗിക്കാവുന്നതല്ല.[1]

അവലംബം

പുസ്തകങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads