ഭാഷാ ഭഗവത്ഗീത
From Wikipedia, the free encyclopedia
Remove ads
സംസ്കൃതത്തിൽ രചിച്ച ഭഗവദ്ഗീതയെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ് ഭാഷാ ഭഗവദ്ഗീത എന്നറീയപ്പെടുന്നത്. ഏകദേശം 600 വർഷങ്ങൾക്കു മുമ്പാണിത് തർജമ ചെയ്തതെന്നു വിശ്വസിക്കുന്നു. നിരണത്ത് മാധവ പണിക്കരാണ് ഇതിന്റെ രചയിതാവ്. മൂലഗ്രന്ഥമായ സംസ്‌കൃതത്തിലെ ഭഗവദ്ഗീതയുടെ പദാനുപദ വിവർത്തനമല്ല ഭാഷാ ഭഗവദ്ഗീത. 700 ശ്ലോകങ്ങളുള്ള ഗീതോപദേശം 300 ഗ്രൂപ്പുകളാക്കി മാറ്റിയിരിക്കുകയാണ് ഇതിൽ. ഇതൊരു പാട്ടുകൃതിയാണ്.
Remove ads
കൃതിയിലെ ചില വരികൾ
വരുമൊരു പുണ്യക്ഷേത്രമനത്തിനു വരമാകിന്ന കുരുക്ഷേത്രത്തിൽ
പരികരി തേർ കാലാളൊടു നാമും പാണ്ടവരും ചെയ്തവയെന്തെൻറത്
അരചൻ ധൃതരാഷ്ട്രൻ ചോദിച്ചളവൻപേറിയ സഞ്ജയനുരചെയ്താൻ
ത്വരിതമെഴും പാണ്ടവരുടെ സൈന്യം ദുര്യോധനനും കണ്ടാനെന്നേ.
ദുര്യോധനൻ ആചാര്യനെ നോക്കിച്ചൊന്നാൻ പാണ്ടവർ സൈന്യം പാരായ്
സുരപതിനേർ അരചകൾ ഭീമാർജ്ജുനതുല്യ മഹാരഥരിവർപലർ കാണായ്
നരപതിമാർ നമുക്കും പലരുളർ നായകനായ ഭവാൻ ഭീഷ്മാദികൾ
വിരവൊടു പ്രാണത്യാഗമെനിക്കേവേണ്ടിയിയറ്റുകയെന്നാനരചൻ.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads