യേശുക്രിസ്തുവിന്റെ കുരിശുമരണം
From Wikipedia, the free encyclopedia
Remove ads
ക്രിസ്ത്വബ്ധം ഒന്നാം നൂറ്റാണ്ടിൽ നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന യേശുവിന്റെ കുരിശിലേറ്റിയുള്ള മരണത്തെപ്പറ്റി സുവിശേഷകരും പ്രസംഗകരും വിസ്തരിക്കുന്നുണ്ട്. ക്രൈസ്തവരുടെ വിശ്വാസപ്രകാരം ക്രിസ്തുവിന് തന്റെ മരണത്തേക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. ഇതിലൂടെ അദ്ദേഹം മനുഷ്യനിലെ പാപം ഒഴിവാക്കാൻ ത്യാഗം അവശ്യമാണെന്ന് കാട്ടിക്കൊടുക്കുകയായിരുന്നു.
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |

യേശുക്രിസ്തുവിനെ ക്രൂശിച്ചത് താൻ ചെയ്ത ഏതെങ്കിലും തെറ്റുമൂലം ആയിരുന്നില്ല. "യഹൂദൻമാരുടെ രാജാവ്" എന്ന് സ്വയം അവകാശപ്പെട്ടു എന്നതായിരുന്നു യേശുവിനുമേൽ ആരോപിക്കപ്പെട്ട കുറ്റം. കുറ്റക്കാരെ ക്രൂശിൻമേൽ തൂക്കുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു, 'ഇവൻ യഹൂദൻമാരുടെ രാജാവ്' എന്നതായിരുന്നു യേശുവിന്റെ കുറ്റകാരണമായി രേഖപ്പെടുത്തിയിരുന്നത്. [1] പഴയനിയമ പ്രവചന പ്രകാരം യഹൂദൻമാർ രാജാവായ മശിഹയെ പ്രതീക്ഷിക്കുന്നവരായിരുന്നു. വാഗ്ദത്ത മശിഹ(ക്രിസ്തു) വരികയും റോമാ സാമ്രാജ്യത്തിന്റെ അധികാരത്തിൻ കീഴിലായിരുന്ന യഹൂദരെ രക്ഷിച്ച് ഭൂമിയിൽ രാജ്യം സ്ഥാപിക്കുകയും സന്തോഷവും സമാധാനവും പുനഃസ്ഥാപിച്ചു കൊടുക്കുമെന്നും അവർ വിശ്വസിച്ചിരുന്നു. എന്നാൽ ശത്രുക്കളെ സ്നേഹിക്കുവാൻ പഠിപ്പിച്ച യേശുവിൽ ഒരു നേതാവിനെ യഹൂദാമത മേധാവികൾ കണ്ടില്ല. കൂടാതെ യഹൂദാമത നേതൃത്വത്തിന്റെ കാപട്യവും കപടഭക്തിയും യേശു തന്റെ പ്രസംഗങ്ങളിലൂടെ തുറന്നു കാണിച്ചു. യേശുവിന്റെ ഉപദേശങ്ങളിലും താൻ ചെയ്ത അത്ഭുതങ്ങളിലും അടയാളങ്ങളിലും രോഗസൗഖ്യത്തിലുമെല്ലാം ആകൃഷ്ടരായ ഒരു വലിയ സമൂഹം യേശുവിൽ വാഗ്ദത്ത മശിഹയെ ദർശിച്ചു. ഇത് യഹൂദാ മതമേലധികാരികളെ ചൊടിപ്പിക്കുകയും യേശുവിനെ കൊന്നുകളയുവാൻ തക്കം പാർത്തിരിക്കുകയും ചെയ്തു. യേശു താനും പിതാവായ ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചപ്പോഴും യഹൂദൻമാരുടെ പിതാവായ "അബ്രഹാം ജനിക്കുന്നതിനു മുമ്പേ ഞാൻ ഉണ്ട്" എന്ന് യേശു പറഞ്ഞപ്പോഴും അവർ യേശുവിനെ ദൈവദൂഷണ കുറ്റം ചുമത്തി കൊന്നുകളയാൻ ശ്രമിച്ചിട്ടുണ്ട്. യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യൻമാരിൽ ഒരുവൻ യൂദാ ആയിരുന്നു. യൂദയാണ് 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്തത്. യേശുക്രിസ്തുവിനോടൊപ്പം സഞ്ചരിക്കുകയും, താമസിക്കുകയും ചെയ്തുകൊണ്ടിരുന്ന യൂദാ ഒടുവിൽ ഒറ്റിക്കൊടുക്കലിന് ശേഷം തകർന്ന ഹൃദയത്തോടെ പറഞ്ഞു - "ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാൽ പാപം ചെയ്തു..." [2] യേശുക്രിസ്തുവിനെ യെഹൂദൻമാരുടെ സാന്നിദ്ധ്യത്തിൽ വിസ്തരിച്ച പീലാത്തോസ്, വെള്ളം എടുത്ത് പുരുഷാരം കാൺകെ കൈകഴുകി, "ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല, നിങ്ങൾ തന്നെ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു" അവനെ ക്രൂശിയ്ക്ക, ക്രൂശിയ്ക്ക എന്ന് അലറിവിളിക്കുന്ന പുരുഷ മഹാസമുദ്രത്തിന്റെ നടുവിൽ നിന്നാണ് ഈ പ്രഖ്യാപനം പീലാത്തോസ് നടത്തിയത്. തന്നെ കൊല്ലുവാൻ വന്ന യെഹൂദൻമാരോടായി യേശുക്രിസ്തു ചോദിച്ചു. "നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ച് ബോധം വരുത്തുന്നു?" യേശുക്രിസ്തുവിന്റെ ഉപദേശങ്ങളിൽ മാത്രമല്ല, ജീവിതത്തിലും വിശുദ്ധി പുലർത്തണം എന്ന സന്ദേശം നിറഞ്ഞ് നിന്നിരുന്നു.
Remove ads
യേശുക്രിസ്തുവിന്റെ ക്രൂശുമരണം
യേശുവിനെ യെഹൂദമത മേധാവികളുടെ നിർബന്ധപ്രകാരം, കുറ്റമില്ലാത്തവൻ എന്ന് കണ്ടെത്തപ്പെട്ടിട്ടും കുരിശിൽ തൂക്കിക്കൊന്നു. തുടർന്ന് ശവശരീരം ഒരു കല്ലറയിൽ അടക്കം ചെയ്തു. താൻ മരിക്കുകയും, മരണാനന്തരം മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കുകയും ചെയ്യും എന്ന് യേശു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശിഷ്യൻമാർ യേശുവിന്റെ ശവശരീരം മോഷ്ടിച്ച് കൊണ്ടുപോയിട്ട് അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്ന് പ്രഖ്യാപിക്കാതിരിയ്ക്കേണ്ടതിന് കല്ലറയ്ക്കു ചുറ്റും പട്ടാളക്കാവൽ ഏർപ്പെടുത്തി. പക്ഷേ, യേശുക്രിസ്തു, കാവൽക്കാർ നോക്കിനിൽക്കേ ഉയിർത്തെഴുന്നേറ്റു. ഇതാണ് യേശുക്രിസ്തുവിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള പുതിയനിയമത്തിലെ നാല് സുവിശേഷങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരണം.
Remove ads
യേശുക്രിസ്തുവിന്റെ മരണം പ്രവചന നിവൃത്തീകരണം
യേശുക്രിസ്തുവിന്റെ മരണത്തെ പ്രവചിക്കുന്ന അനേക ഭാഗങ്ങൾ ബൈബിളിലെ പഴയനിയമത്തിൽ ഉൾപ്പെട്ടിരിക്കുന്നു. [3]
യേശുക്രിസ്തുവിന്റെ മരണം ദൈവശാസ്ത്ര വീക്ഷണം
ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ യേശുക്രിസ്തു കാൽവറി ക്രൂശിൽ യാഗമായി അർപ്പിക്കപ്പെട്ടു. മുഴുവൻ ലോകത്തിന്റേയും പാപത്തിന്റെ ശിക്ഷ ശിരസ്സിലേറ്റി യേശുക്രിസ്തു ഒരു യാഗമായി. എന്നാൽ യേശുക്രിസ്തു മരിച്ച് അടക്കപ്പെടുക മാത്രമല്ല, ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു. അതിനാൽ അതൊരു നിത്യയാഗമാണ്. അതുകൊണ്ട് യേശുക്രിസ്തുവിന്റെ യാഗത്തിൽ വിശ്വാസം അർപ്പിക്കുന്നവർക്ക് എന്നേക്കുമായി പാപമോചനം ലഭിക്കുന്നു. [4]
യേശുക്രിസ്തുവിന്റെ മരണം ചരിത്രപരമായ തെളിവുകൾ
ക്രൈസ്തവർ അല്ലായിരുന്ന ചരിത്രകാരൻമാരായ ജൊസീഫസ്, ടാസിട്ടസ്, പ്ളിനി തുടങ്ങിയവരും, യേശുക്രിസ്തുവിന്റെ പാവനമായ ജീവിതത്തെക്കുറിച്ചും ക്രൂശുമരണത്തെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.[5]
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads