ഖേൽരത്ന പുരസ്കാരം
കായിക പുരസ്കാരം From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം. 1992 മുതൽ 2021 ആഗസ്ത് വരെ ഇതിന്റെ പേര് രാജീവ് ഗാന്ധി ഖേൽരത്ന എന്നായിരുന്നു. ഈ പുരസ്കാരത്തിന്റെ തുടക്കത്തിലുള്ള സമ്മാനതുക 5,00,000 രൂപയായിരുന്നു . ഇത് 2009ൽ 7,50,000 രൂപയായി ഉയർത്തി.[1] നിലവിൽ 25 ലക്ഷം രൂപയാണ് ഖേൽ രത്ന പുരസ്കാരത്തിൽ നൽകുന്നത്.

1991-92-ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. കായികരംഗത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന കായികതാരത്തിനോ ടീമിനോ ആണ് ഈ പുരസ്കാരം നൽകിപ്പോരുന്നത്. ചെസ് കളിക്കാരനായ വിശ്വനാഥൻ ആനന്ദ് ആണ് ആദ്യത്തെ ഖേൽരത്ന വിജയി.[2]
Remove ads
തിരഞ്ഞെടുപ്പ്
കേന്ദ്ര യുവജനകാര്യ-കായിക വകുപ്പ് മന്ത്രാലയം ഓരോ വർഷവും നിയമിക്കുന്ന പ്രത്യേക സമിതിയാണ് അതത് വർഷത്തെ രാജീവ് ഗാന്ധി ഖേൽരത്ന വിജയിയെ കണ്ടെത്തുന്നത്. നടപ്പുവർഷം ഏപ്രിൽ 1 മുതൽ അടുത്തവർഷം മാർച്ച് 31 വരെയുള്ള കായികപ്രകടനമാണ് കണക്കിലെടുക്കുക. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, പ്രൊഫഷണൽ കായികഇനങ്ങളായ ബില്യാർഡ്സ്, സ്നൂക്കർ, ചെസ്, ക്രിക്കറ്റ് എന്നിവയിൽ കായികതാരങ്ങൾ നടത്തുന്ന പ്രകടനമാണ് പരിഗണിക്കുക. ഒരു കായികതാരത്തിന് ഒരിക്കൽ മാത്രമേ ഈ പുരസ്കാരം നൽകുകയുള്ളൂ. പുരസ്കാരത്തിന് പരിഗണിക്കാനുള്ള കായികതാരങ്ങളെ ഇന്ത്യൻ പാർലമെന്റ്, സംസ്ഥാന സർക്കാരുകൾ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ദേശീയ സ്പോർട്സ് ഫെഡറേഷനുകൾ എന്നിവയിലേതെങ്കിലുമൊന്ന് നാമനിർദ്ദേശം ചെയ്യുകയും വേണം.[3] ഈ നിർദ്ദേശങ്ങൾ കമ്മിറ്റി പരിഗണിക്കുകയും വിജയിയുടെ പേര് ഇന്ത്യൻ സർക്കാരിന് നിർദ്ദേശിക്കുകയും ചെയ്യും. വിജയിയുടെ പേര് പ്രഖ്യാപിക്കുക സർക്കാരാണ്. പുരസ്കാരം സമർപ്പിക്കുന്ന ഇന്ത്യൻ രാഷ്ട്രപതിയും.
Remove ads
ഖേൽരത്ന നേടിയ മലയാളികൾ
ഇതുവരെയായി മൂന്ന് മലയാളികൾ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയിട്ടുണ്ട്. 2002-03 വർഷത്തിൽ ഓട്ടക്കാരി കെ.എം. ബീനമോൾ ആണ് ഈ പുരസ്കാരം ആദ്യം കേരളത്തിലേക്കെത്തിച്ചത്.[4] അടുത്തവർഷം ലോങ്ജമ്പ് താരം അഞ്ജു ബോബി ജോർജ്ജും ഈ പുരസ്കാരത്തിന് അർഹയായി. 2021 വർഷത്തിൽ ഹോക്കിതാരം പി ആർ ശ്രീജേഷ് ഈ പുരസ്ന്കാരത്തിന് അർഹനായി. ഖേൽ രത്ന നേടുന്ന ആദ്യ പുരുഷ മലയാളി താരമാണ് പി ആർ ശ്രീജേഷ്.
വിജയികളുടെ പട്ടിക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads