റജബ്

From Wikipedia, the free encyclopedia

Remove ads

ഇസ്‌ലാമിക കലണ്ടറിൽ എഴാം മാസത്തിന്‌ പറയുന്ന പേരാണ് റജബ് (Arabic: رَجَب‎). റജബ എന്ന അറബി പദത്തിൽ നിന്നുമാണ് ഈ വാക്ക് ഉണ്ടായിട്ടുള്ളത്. യുദ്ധം നിഷിദ്ധമായി ഇസ്‌ലാം കൽപിച്ചിട്ടുള്ള മാസം കൂടിയാണ് റജബ്. മുസ്‌ലിം മതവിശ്വാസികൾ പവിത്രമായ മാസമായും കണക്കാക്കുന്നുണ്ട്.

Remove ads

റജബ് മാസത്തിന്റെ ശ്രേഷ്ഠത

മുസ്‌ലിം മതവിശ്വാസികൾ റജബ് പവിത്രമായ മാസമായി കണക്കാക്കുന്നു. പ്രവാചകൻ മുഹമ്മദ് നബി(സ) ആകാശ യാത്ര(ഇസ്റാഅ് മിഅ്റാജ്]]) നടത്തിയത് റജബ് മാസത്തിലാണ്. യുദ്ധം നിഷിദ്ധമായ പവിത്രമാസങ്ങളിലൊന്ന് ആണ് റജബ് പിന്നെ, ദുൽഖഅദ്, ദുൽഹിജ്ജ, മുഹർറം എന്നിവയാണ് യുദ്ധം നിഷിദ്ധമായ നാലു മാസങ്ങൾ. ‘അവയിൽ നാലെണ്ണം പവിത്രമാണ്’ എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. ഇവയിൽ റജബിന് മാത്രം വല്ല പ്രത്യേകതയും ഉള്ളതായി സ്പഷ്ടമാക്കുന്ന സ്വീകാര്യമായ തിരുവചനങ്ങൾ ലഭ്യമല്ല.

Remove ads

അവലംബം

  1. https://fatwa.islamonlive.in/holiday-celebration/hadiths-mentioning-the-virtues-of-the-month-of-rajab/
  2. https://fatwa.islamonlive.in/faith/the-month-of-rajab-is-right-and-wrong/



കൂടുതൽ വിവരങ്ങൾ ഹിജ്റ വർഷത്തിലെ മാസങ്ങൾ ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads